Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

രാമായണം കാണുന്നവരും, അതിജീവനത്തിനായി പൊരുതുന്നവരും; രണ്ടുതരം ഇന്ത്യക്കാർ

ഒരുകൂട്ടർ വീട്ടിലിരുന്ന് യോഗ ചെയ്യുന്നു, രാമായണം കാണുന്നു, അന്താക്ഷരി കളിക്കുന്നു. മറ്റൊരു കൂട്ടർ വീട്ടിലെത്താൻ ശ്രമിക്കുകയും അതിജീവനത്തിനായി പൊരുതുകയും ചെയ്യുന്നു

kapil sibal, കപിൽ സിബൽ, congress, കോൺഗ്രസ്, Sachin Pilot, സച്ചിൻ പൈലറ്റ്, Ashok Gehlot, അശോക് ഗെഹ്‌ലോട്ട്, Rajastan Political Crisis, രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി, IE Malayalam, ഐഇ​മലയാളം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ. ”ഇന്ത്യയിൽ രണ്ടു തരം ആളുകളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഒരുകൂട്ടർ വീട്ടിലിരുന്ന് യോഗ ചെയ്യുന്നു, രാമായണം കാണുന്നു, അന്താക്ഷരി കളിക്കുന്നു. മറ്റൊരു കൂട്ടർ വീട്ടിലെത്താൻ ശ്രമിക്കുകയും അതിജീവനത്തിനായി പൊരുതുകയും ചെയ്യുന്നു” കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു.

Read More: ലോക്ക് ഡൗണ്‍: വടക്ക് കര്‍ണാടകത്തിന്റെ ക്രൂരത; തെക്ക് തമിഴരായ രോഗികളെ കടത്തിവിട്ട് കേരളത്തിന്റെ മനുഷ്യത്വം

കോവിഡ്-19 വ്യാപനത്തെ ചെറുക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം ധാരാളം കുടിയേറ്റ തൊഴിലാളികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിസ്ഥലങ്ങൾ വിട്ട് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ജന്മനാടുകളിലേക്ക് നടക്കുകയാണ്.

“രണ്ട് ഇന്ത്യക്കാർ. ഒരാൾ (വീട്ടിൽ) യോഗ ചെയ്യുന്നു, രാമായണം കാണുന്നു, അന്തക്ഷാരി കളിക്കുന്നു. മറ്റൊന്ന് (വീട്ടിലെത്താൻ ശ്രമിക്കുന്നു). ഭക്ഷണമില്ലാതെ, പാർപ്പിടമില്ലാതെ, പിന്തുണയില്ലാതെ അതിജീവനത്തിനായി പോരാടുന്നു,” സിബൽ ട്വീറ്റിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി താൻ യോഗ പരിശീലിക്കുന്നതിന്റെ വീഡിയോ നിത്യേന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിനെ തുടർന്നാണ് കപിൽ സിബലിന്റെ വിമർശനം. വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ അടുത്തിടെ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും പുനരാരംഭം പ്രഖ്യാപിച്ചതായും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ‘ട്വിറ്റർ അന്താക്ഷരി’ കളിക്കുന്നതായും ജനതാ കർഫ്യൂ ദിനത്തിൽ അറിയിച്ചിരുന്നു.

ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്ന് ഉത്തര്‍പ്രദേശിലേക്ക് തിരിച്ചെത്തിയ അതിഥി തൊഴിലാളികളെ ഒരുമിച്ചിരുത്തി അണുനാശിനി തളിച്ച സംഭവത്തെ വിമര്‍ശിച്ച് ചൊവ്വാഴ്ച സിബല്‍ രംഗത്തെത്തിയിരുന്നു. തിരിച്ചെത്തുന്ന തൊഴിലാളികളെ അല്ല ശുചീകരിക്കേണ്ടത് മറിച്ച് നമ്മുടെ രാഷ്ട്രീയത്തെയാണെന്നായിരുന്നു സിബല്‍ പറഞ്ഞത്.

നാട്ടില്‍ തിരിച്ചെത്തിയ തൊഴിലാളികളെ ഒരുമിച്ചിരുത്തി അണുനാശിനി സ്പ്രേചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വന്‍പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kapil sibals talks of two indias takes dig at government amid covid 19 lockdown

Next Story
കൊറോണ വൈറസ് ശ്വാസകോശത്തെ അതിവേഗം ബാധിക്കുന്നതെങ്ങനെ? ത്രീ ഡി വീഡിയോcoronavirus lungs, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express