ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. മേയ് 16 ന് പാര്‍ട്ടി വിട്ടതായി കപില്‍ സിബല്‍ വ്യക്തമാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിക്കാനൊരുങ്ങുകയാണ് അദ്ദേഹം.
“സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ഞാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പിന്തുണ നല്‍കിയതിന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനോട് ഞാന്‍ നന്ദി പറയുന്നു. ഇപ്പോൾ മാത്രമല്ല, വർഷങ്ങളായി അസം ഖാൻ എനിക്ക് നൽകിയ പിന്തുണയ്ക്ക് എന്റെ നന്ദി അറിയിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്ര ശബ്ദമായി നിലകൊള്ളേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്ത് നിന്നുകൊണ്ട് മോദി സര്‍ക്കാരിനെ എതിര്‍ക്കാനുള്ള സഖ്യമുണ്ടാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.
“കപില്‍ സിബല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എസ് പിയുടെ പിന്തുണയോടുകൂടിയാണ അദ്ദേഹം രാജ്യസഭയിലേക്ക് പോകുന്നത്. രണ്ട് പേര്‍ക്കു കൂടി അവസരമുണ്ട്. കപില്‍ സിബല്‍ മുതിര്‍ന്ന അഭിഭാഷകനാണ്. അഭിപ്രായങ്ങള്‍ അദ്ദേഹം പാര്‍ലമെന്റില്‍ എന്നും വ്യക്തമാക്കിയിട്ടുണ്ട്. എസ് പിയുടെ അഭിപ്രായവും അദ്ദേഹം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,” അഖിലേഷ് യാദവ് എഎന്‍ഐയോട് പറഞ്ഞു.
Also Read: ടെക്സസിലെ സ്കൂളില്‍ വെടിവയ്പ്പ്; 19 വിദ്യാര്‍ഥികളടക്കം 21 പേര് കൊല്ലപ്പെട്ടു