scorecardresearch

Latest News

‘കോൺഗ്രസിന്റെ എബിസിഡി അറിയില്ല;’ ഗാന്ധിമാർ നേതൃസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട കപിൽ സിബലിനെതിരെ അശോക് ഗെലോട്ട്

കപിൽ സിബൽ കോൺഗ്രസ് സംസ്കാരത്തിൽ നിന്നുള്ള ആളല്ലെന്നും ഗെലോട്ട്

rajasthan government destabilised, chief whip mahesh joshi, rajasthan congress mlas poached, india news, രാജസ്ഥാൻ സർക്കാർ, ചീഫ് വിപ്പ് മഹേഷ് ജോഷി, രാജസ്ഥാൻ, കോൺഗ്രസ്, എം‌എൽ‌എ, Ashok Gehlot, അശോക് ഗെലോട്ട്, ie malayalam, ഐഇ മലയാളം
Jaipur: Rajasthan Chief Minister Ashok Gehlot addresses a press conference, in Jaipur, Monday, May 13, 2019. (PTI Photo)(PTI5_13_2019_000079B)

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ പരാജയത്തിന് ശേഷം ഗാന്ധിമാർ നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ നിർദ്ദേശത്തിനെതിരെ വിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

“കപിൽ സിബൽ കോൺഗ്രസ് സംസ്കാരത്തിൽ നിന്നുള്ള ആളല്ല. കോൺഗ്രസിൽ പ്രവേശിച്ച പ്രശസ്ത അഭിഭാഷകനാണ്. സോണിയ ജിയും രാഹുൽ ജിയും തനിക്ക് ഒരുപാട് അവസരങ്ങൾ നൽകിയിട്ടുണ്ട്. കോൺഗ്രസിന്റെ എബിസി അറിയാത്ത ഒരാൾ ഇത്തരം പ്രസ്താവനകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നില്ല,” ഗെഹ്‌ലോട്ടിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, ബ്രെയിൻ സ്റ്റോമിങ് സമ്മേളനം നടത്താനുള്ള പാർട്ടിയുടെ തീരുമാനത്തെ സിബൽ വിമർശിച്ചിരുന്നു. എട്ട് വർഷത്തിന് ശേഷവും പാർട്ടിയുടെ തകർച്ചയുടെ കാരണങ്ങളെക്കുറിച്ച് അറിയില്ലെങ്കിൽ നേതൃത്വം “മായാ ലോകത്താ”ണ് ജീവിക്കുന്നതെന്ന് സിബൽ പ്രസ്താവിച്ചു.

Also Read: ‘നേതൃത്വം വിചിത്ര ലോകത്ത്; അനിവാര്യസമയത്ത് മാറ്റം വേണം’: കപില്‍ സിബല്‍ അഭിമുഖം

പാർട്ടിയിൽ വ്യാപകമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ 2020-ൽ സോണിയാ ഗാന്ധിക്ക് എഴുതിയ കത്തിൽ ഒപ്പിട്ട നേതാക്കളിലൊരാളായ സിബൽ, ഗാന്ധിമാർ പുതിയ നേതാവിന് വഴിയൊരുക്കണമെന്ന് ആവശ്യപ്പെടുന്ന ആദ്യത്തെ മുതിർന്ന കോൺഗ്രസ് നേതാവാണ്. “ഗാന്ധിമാർ സ്വമേധയാ മാറണം” എന്ന് അദ്ദേഹം പറഞ്ഞു. കാരണം “അവർ നാമനിർദ്ദേശം ചെയ്ത ഒരു സംഘം ഒരിക്കലും അധികാരത്തിന്റെ കടിഞ്ഞാൺ പിടിക്കരുതെന്ന് അവരോട് പറയില്ല,” സിബൽ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവിയോ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള സിഡബ്ല്യുസിയുടെ തീരുമാനമോ അത്ഭുതപ്പെടുത്തുന്നില്ലെന്നും സിബൽ പറഞ്ഞു. സിഡബ്ല്യുസിക്ക് പുറത്തുള്ള വലിയൊരു വിഭാഗം നേതാക്കൾക്ക് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം, നേതൃത്വത്തിനെതിരായ പരാമർശങ്ങളുടെ പേരിൽ കോൺഗ്രസിന്റെ ലോക്‌സഭാ വിപ്പ് മാണിക്കം ടാഗോർ സിബലിനെതിരെ ആഞ്ഞടിക്കുകയും അദ്ദേഹം ആർഎസ്‌എസ്-ബിജെപി ഭാഷ സംസാരിക്കുന്നതായി ആരോപിക്കുകയും ചെയ്തിരുന്നു.

കോൺഗ്രസ് പാർട്ടിയെ കൊല്ലാനും ഇന്ത്യ എന്ന ആശയത്തെ തകർക്കാനും ഗാന്ധിമാർ പാർട്ടിയിൽ നേതൃസ്ഥാനത്ത് നിന്ന് പുറത്താകണമെന്നാണ് ആർഎസ്എസും ബിജെപിയും ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധിയുടെ ഉറച്ച വിശ്വസ്തനായ ടാഗോർ പറഞ്ഞു.

Also Read: തോൽ‌വിയിൽ നടപടി; അഞ്ച് പിസിസി അധ്യക്ഷന്മാരുടെ രാജി തേടി സോണിയ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Kapil sibal isnt a person from congress culture ashok gehlot