/indian-express-malayalam/media/media_files/uploads/2021/09/kapil-Sibal.jpg)
കപിൽ സിബൽ
മെയ് 16 ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചതായും സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായും മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ബുധനാഴ്ച പ്രഖ്യാപിച്ചു.
"ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്ന, ഇന്ത്യയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന സംസ്കാരത്തെ വിഭജിക്കുന്ന നിലവിലെ ബിജെപി ഭരണത്തെ എതിർക്കാൻ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുകയാണ് എന്റെ ഭാവി പദ്ധതികൾ," എന്ന് രാജി പ്രഖ്യാപനത്തിന് മിനിറ്റുകൾക്ക് ശേഷം ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സിബൽ പറഞ്ഞു.
അദ്ദേഹത്തിന്റെ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:
ചോദ്യം. താങ്കൾ കോൺഗ്രസിൽ നിന്ന് രാജിവെച്ചോ?
കപിൽ സിബൽ: അതെ, ഞാൻ മെയ് 16 ന് കോൺഗ്രസിൽ നിന്ന് രാജിവച്ചു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവച്ചു.
ചോദ്യം. എന്താണ് താങ്കളെ ഈ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്?
കപിൽ സിബൽ: ഈ സമയത്ത് ഞാൻ അത് പറയേണ്ടതില്ല
ചോദ്യം. സമാജ്‌വാദി പാർട്ടിയിൽ നിന്ന് താങ്കൾ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ടോ?
കപിൽ സിബൽ: ഇല്ല, ഞാനത് ചെയ്തില്ല. ഞാൻ സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സമാജ്‌വാദി പാർട്ടി എന്നെ പിന്തുണച്ചു.
ചോദ്യം. താങ്കൾ സമാജ്‌വാദി പാർട്ടിയിൽ ചേർന്നിട്ടുണ്ടോ?
കപിൽ സിബൽ: തീർച്ചയായും ഇല്ല. സ്വതന്ത്രനായി ഞാൻ എങ്ങനെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അപ്പോൾ എനിക്ക് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കണം. ഇനിയൊരിക്കലും മറ്റൊരു രാഷ്ട്രീയപാർട്ടിയിലും ചേരില്ല എന്ന് ഞാൻ പരസ്യമായി പറഞ്ഞത് ഓർക്കുന്നുണ്ടാവും. എന്റെ പൊതു നിലപാടിനോട് യോജിച്ച്, ഞാൻ പ്രഖ്യാപിച്ചത് ഞാൻ ചെയ്തിട്ടുണ്ട്. തീർച്ചയായും, ഒരു സ്വതന്ത്ര അംഗമെന്ന നിലയിൽ, രാജ്യത്ത് ഒരു സ്വതന്ത്ര ശബ്ദമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ചോദ്യം. താങ്കളുടെ ഭാവി പദ്ധതികൾ?
കപിൽ സിബൽ: ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്ന, ഇന്ത്യയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന സംസ്കാരത്തെ വിഭജിക്കുന്ന ഇന്നത്തെ ബിജെപി ഭരണത്തെ എതിർക്കാൻ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുകയാണ് എന്റെ ഭാവി പദ്ധതികൾ.
ചോദ്യം. എന്തുകൊണ്ടാണ് ഇതെല്ലാം ചെയ്യാനുള്ള ഇടം കോൺഗ്രസ് അല്ലെന്ന് താങ്കൾ കരുതുന്നത്?
കപിൽ സിബൽ: എല്ലാവരും. എല്ലാ പ്രതിപക്ഷവും എല്ലാവരേയും ഉൾക്കൊള്ളാനുള്ള ഇടമാകണം
ചോദ്യം, താങ്കൾ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചോ?
കപിൽ സിബൽ: ഇപ്പോൾ സംസാരിക്കാൻ ആഗ്രഹിക്കാത്ത കാരണങ്ങളാൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഞാൻ തീരുമാനിച്ചു. ഇപ്പോൾ ഞാൻ കോൺഗ്രസ് പാർട്ടിയിലല്ലാത്തതിനാൽ പ്രതികൂലമായ ഒന്നും, നമ്മൾ സ്വീകരിക്കേണ്ട രാഷ്ട്രീയ സംസ്കാരത്തിന് വിരുദ്ധമായ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കോൺഗ്രസിനുള്ളിൽ എനിക്ക് പറയാനുള്ളത് പറയാനാകും. ഇപ്പോൾ ഞാൻ കോൺഗ്രസിൽ ഇല്ലാത്തതിനാൽ കോൺഗ്രസിലെ ആരെയും വിമർശിക്കാൻ ആഗ്രഹിക്കുന്നില്ല.
ചോദ്യം. ജി 23 ന്റെ ഭാഗമായി താങ്കൾ കോൺഗ്രസിൽ ചില പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിരുന്നില്ലേ?
കപിൽ സിബൽ: ഞാൻ കോൺഗ്രസ് പാർട്ടിയിൽ ഇല്ലാത്തതിനാൽ അതിനോടൊന്നും പ്രതികരിക്കാൻ പോകുന്നില്ല.
ചോദ്യം. മറ്റ് ജി 23 അംഗങ്ങൾക്കുള്ള താങ്കളുടെ സന്ദേശം
കപിൽ സിബൽ: ആർക്കും ഒരു സന്ദേശവുമില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.