അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കപിൽ മിശ്രയ്ക്ക് മർദ്ദനം

കഴിഞ്ഞ ദിവസമാണ് അരവിന്ദ് കെജ്‌രിവാളിന് എതിരെ വൻ അഴിമതി ആരോപണവുമായി കപിൽ മിശ്ര രംഗത്ത് എത്തിയത്.

New Delhi: AAP MLA Kapil Mishra addressing a press conference against Delhi CM Kejriwal and Health Minister Satyender Jain, in New Delhi on Monday. PTI Photo by Vijay Verma (PTI5_8_2017_000183B)

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ച കപിൽ മിശ്രയ്ക്ക് മർദ്ദനം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മി​ശ്ര​യു​ടെ ഡ​ൽ​ഹി സി​വി​ൽ ലൈ​നി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു സം​ഭ​വം. വ​സ​തി​യി​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച മി​ശ്ര​യെ ഇ​വി​ടേ​യ്ക്കെ​ത്തി​യ അ​ക്ര​മി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അങ്കിത് ഭാർത്വാജ് എന്ന വ്യക്തിയാണ് മിശ്രയെ ആക്രമിച്ചത്. പാർട്ടി ഉപേക്ഷിച്ച് പോയതിനാണ് കപിലിനെ ആക്രമിച്ചത് എന്നാണ് ആക്രമി പറഞ്ഞത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആം ​ആ​ദ്മി പ്ര​വ​ർ‌​ത്ത​ക​നാ​ണ് അ​ങ്കി​തെ​ന്ന് മി​ശ്ര​യു​ടെ സ​ഹാ​യി​ക​ൾ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ഇ​യാ​ൾ ബി​ജെ​പി​യു​ടെ യു​വ​ജ​ന​വി​ഭാ​ഗം നേ​താ​വാ​ണെ​ന്നാ​ണ് എ​എ​പി​യു​ടെ ആ​രോ​പ​ണം.

കഴിഞ്ഞ ദിവസമാണ് അരവിന്ദ് കെജ്‌രിവാളിന് എതിരെ വൻ അഴിമതി ആരോപണവുമായി കപിൽ മിശ്ര രംഗത്ത് എത്തിയത്. തന്റെ ജീവന് ഭീഷണി​ ഉണ്ടെന്നും മിശ്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടർന്ന് ഇയാളെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ദില്ലിയിലെ ജല വകുപ്പ് മന്ത്രിയായാരുന്നു കപിൽ മിശ്ര. എ​എ​പി നേ​താ​ക്ക​ളു​ടെ വി​ദേ​ശ​യാ​ത്ര​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​പി​ൽ മി​ശ്ര നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം, കേ​ജ​രി​വാ​ളി​നെ​തി​രെ സി​ബി​ഐ​യി​ൽ ഹാ​ജ​രാ​യി ക​പി​ൽ മി​ശ്ര തെ​ളി​വ് കൈ​മാ​റി​യി​രു​ന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kapil mishra attacked at dharna site in delhi

Next Story
ആരാണ് ജസ്റ്റിസ് സി.എസ്.കർണൻ?cs karnan
The moderation of comments is automated and not cleared manually by malayalam.indianexpress.com