ന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ വിവാദ ചോദ്യത്തിന് മറുപടിയുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ഇന്ത്യയുടെ സംസ്‌കാരങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എങ്ങനെയാണ് മതേതരത്വം വെല്ലുവിളിയാകുന്നതാണ് എന്നായിരുന്നു വിവാദ ചോദ്യം. ഇതിനുള്ള മറുപടിയെന്നോളമാണ് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ശാസ്ത്രീയ പിന്തുണയില്ലാത്ത ദുരാചാരങ്ങളെയും അനാരോഗ്യകരമായ ആചാരങ്ങളെയും മറികടക്കുന്നതിന് സഹായിക്കുന്ന മഹത്തായ ആശയമാണ് മതേതരത്വം എന്നായിരിക്കും ഉത്തരത്തിലെ ആദ്യ വാചകം എന്നാണ് കണ്ണന്‍ ഗോപിനാഥിന്റെ മറുപടി.


ആചാരങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ നേരിടുന്ന വെല്ലുവിളിയെന്താണെന്ന് 150 വാക്കില്‍ വിശദമാക്കാനായിരുന്നു 10 ാം നമ്പര്‍ ചോദ്യം. സ്ത്രീശാക്തീകരണമാണ് ജനസംഖ്യാ പെരുപ്പം കുറക്കാനുള്ള വഴിയെന്നതിനെക്കുറിച്ച് വിശദമാക്കാനാണ് ചോദ്യ നമ്പര്‍ 9 ആവശ്യപ്പെട്ടത്. ഈ ചോദ്യങ്ങള്‍ക്കെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്.സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഇത്തരത്തില്‍ ചോദ്യങ്ങള്‍ വന്നത്.

പരീക്ഷയിലെ ചോദ്യത്തിനെതിരെ അനവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രാജ്യത്തെ സേവിക്കാന്‍ ഇറങ്ങുന്നവരെ തിരഞ്ഞെടുക്കുന്ന പരീക്ഷയില്‍ ഇത്തരം ആചാരങ്ങളെ പറ്റിയുള്ള ചോദ്യം എവിടെ നിന്നു വന്നു എന്ന രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. ആചാരങ്ങളല്ല ഇവിടെ പ്രധാനം എന്ന രീതിയില്‍ നിരവധി ആളുകള്‍ ട്വീറ്റ് ചെയ്യുകയുണ്ടായി.

Read more: ജനാധിപത്യം സന്ധി ചെയ്യപ്പെടുന്നു; ഒരു ഐഎ‌എസ് ഓഫീസര്‍ കൂടി രാജിവച്ചു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook