ബെംഗളൂരു: കന്നഡ ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ബംഗലൂരുവിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അഭിനേതാക്കളും ദമ്പതിമാരുമായ ദിഗാന്ത് മഞ്ചാലെയോടും ഐന്ദ്രിത റേയോടും ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ 11നാണ് ഇരുവരോടും ചോദ്യം ചെയ്യലിനായി സിസിബി ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടത്.
“അഭിനേതാക്കളായ ദിഗാന്തിനോടും ഐന്ദ്രിത റേയോടും നാളെ രാവിലെ 11 മണിക്ക് സെൻട്രൽ ക്രൈംബ്രാഞ്ചിന് മുൻപാകെ ഹാജരാവാൻ ആവശ്യപ്പെട്ട് ഞങ്ങൾ നോട്ടീസ് പുറപ്പെടുവിച്ചു,” എന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ക്രൈം) സന്ദീപ് പാട്ടീൽ പറഞ്ഞു.
Read More: Who is Sanjjanaa Galrani?: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സഞ്ജന ഗൽറാണി ആരാണ്?
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കന്നഡ ചലച്ചിത്ര അഭിനേത്രികളായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതെന്നും സിസിബി പറയുന്നു.
2006 ൽ ‘മിസ് കാലിഫോർണിയ’ എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയം അഭിനയിച്ച ദിഗന്ത് ഗാലിപത, പഞ്ചരംഗി, ലൈഫു ഇഷ്തീൻ, പാരിജാത തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 2007 ൽ മെറവാനിജിലൂടെയാണ് ഐന്ദ്രിത അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. 10 വർഷത്തെ പ്രണയത്തിനുശേഷം 2018 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ വിവേക് ഒബറോയിയുടെ ബന്ധുവുമായ ആദിത്യ അൽവയുടെ വസതിയിൽ ചൊവ്വാഴ്ച രാവിലെ സിസിബി പോലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു. അന്തരിച്ച കർണാടക മുൻ മന്ത്രി ജീവരാജ് അൽവയുടെ മകനുാണ് ആദിത്യ.
Read More: Who is Ragini Dwivedi?: മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ രാഗിണി ദ്വിവേദി ആരാണ്?
മയക്കുമരുന്ന് കടത്ത് കേസിലെ 12 പ്രതികളിൽ ആദിത്യ അൽവയും ഉൾപ്പെടുന്നതായി സിസിബി പറയുന്നു. ആറാം പ്രതിയായ ആദിത്യ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചതുമുതൽ ഒളിവിലായിരുന്നുവെന്നും സിസിബി ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞയാഴ്ച അറസ്റ്റിലായ രാഗിണി ദ്വിവേദിയെ മയക്കുമരുന്ന് കേസിൽ സെപ്റ്റംബർ 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നഗരത്തിലെ പരപ്പന അഗ്രഹാര ജയിലിലേക്കാണ് രാഗിണി ദ്വിവേദിയെ മാറ്റിയത്. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗാൽറാനിയുടെ പോലീസ് കസ്റ്റഡി കോടതി തിങ്കളാഴ്ച നീട്ടിയിരുന്നു.
Read More: ലഹരിമരുന്ന് കേസ്: നടി സഞ്ജന ഗൽറാണിയുടെ വീട്ടിൽ റെയ്ഡ്
കന്നഡ ചലച്ചിത്രമേഖലയിലെ ഗായകർക്കും അഭിനേതാക്കൾക്കും മയക്കുമരുന്ന് വിതരണം ചെയ്തുവെന്ന് ആരോപിച്ച് നഗരത്തിലെ മൂന്ന് പേരെ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ (എൻസിബി) അറസ്റ്റുചെയ്തതിനെത്തുടർന്നാണ് സിസിബി ബെംഗളൂരുവിലെ മയക്കുമരുന്ന് വ്യാപാരം സംബന്ധിച്ച് അന്വേഷണം ശക്തമാക്കിയത്. കന്നഡ ചലച്ചിത്ര രംഗത്ത് കുറഞ്ഞത് 15 പേർക്കെങ്കിലും മയക്കുമരുന്ന് രംഗവുമായി ബന്ധമുണ്ടെന്ന് ചലച്ചിത്ര നിർമ്മാതാവും പത്രപ്രവർത്തകനുമായ ഇന്ദ്രജിത് ലങ്കേഷ് അടുത്തിടെ സിസിബിക്ക് മൊഴി നൽകിയിരുന്നു.
Read More: Sandalwood drug case: Actor-couple Aindrita Ray, Diganth Manchale summoned by Bengaluru Crime Branch