ബംഗളൂരു: കന്നഡ നടനും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷ് അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ച് വേദനയെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടി സുമലതയാണ് ഭാര്യ. കന്നഡ, ഹിന്ദി, തെലുങ്കു, തമിഴ്, മലയാളം ഭാഷകളിലായി ഏകദേശം ഇരുന്നൂറ്റി മുപ്പതോളം സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എംൽഎ, എംപി, കേന്ദ്രമന്ത്രി എന്ന നിലയിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

കന്നഡ സിനിമയിലെ സൂപ്പർ ഹീറോ ആയിരുന്ന അംബരീഷ് ‘പുത്തന കനഗള്‍’ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തെത്തുന്നത്. അദ്ദേഹത്തിന്റെ നിരവധി സിനിമകൾ വൻ വിജയമായിരുന്നു. ‘ റിബൽ ആക്ടർ’ എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

1994-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അംബരീഷ് പാര്‍ട്ടി സീറ്റ് നീഷേധിച്ചതിനെ തുടര്‍ന്ന് 96-ല്‍ കോണ്‍ഗ്രസ് ജനതാദളില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ വീണ്ടും അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു. യു.പി.എ മന്ത്രി സഭയില്‍ ബ്രോഡ് കാസ്റ്റിങ് മിനിസ്റ്റര്‍ ആയിരുന്നു.

Read More: പ്രിയ സഹോദരന് വിട: അംബരീഷിന് കൂട്ടുകാരുടെ ആദരാഞ്ജലി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook