ന്യൂഡൽഹി: പുൽവാമയിൽ ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണമെന്ന് ബോളിവുഡ് താരം കങ്കണ.  പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയിലെ ആർട്ടിക്കിൾ 370 ഒഴിവാക്കണമെന്ന് അവർ പറഞ്ഞു.

സൈനികർക്കെതിരായ അക്രമമായിരുന്നില്ല പുൽവാമയിലേതെന്നും രാജ്യത്തിനെതിരായതായിരുന്നുവെന്നും കങ്കണ പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം ഉയർത്തുകയാണ് വേണ്ടത്.

നമ്മുടെ രോഷം നീതീകരിക്കപ്പെട്ടതാണ്. എന്നാൽ അത് മാത്രം പോര. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. അതിന് ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളയണം. രാജ്യം ഏതെന്ന സംശയത്തിൽ ജനങ്ങൾ ജീവിക്കുന്ന സ്ഥിക്ക് അന്ത്യം കുറിക്കണമെന്നാണ് താരത്തിന്റെ നിലപാട്.

ഝാൻസി റാണിയുടെ വേഷത്തിലാണ് ബോളുവുഡ് ലോകത്തിലെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച കങ്കണ അവസാനമായി വെള്ളിത്തിരയിലെത്തിയത്. മണികർണ്ണിക എന്ന ഈ ചിത്രം മികച്ച വിജയം നേടിയിരുന്നു. മെന്റർ ഹെ ക്യാ എന്ന ചിത്രത്തിൽ രാജ്‌കുമാർ റാവുവിനൊപ്പമാണ് കങ്കണ ഇനി സ്ക്രീനിലേക്ക് എത്തുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ