Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

‘പ്രമുഖരെ എതിര്‍ത്ത് പ്രമുഖര്‍’; പ്രധാനമന്ത്രിക്ക് അയച്ച കത്ത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതെന്ന് കങ്കണ

കത്ത് പ്രകോപനം സൃഷ്ടിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് താരങ്ങൾ ആരോപിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് തുടരുന്ന ആൾക്കൂട്ട ആക്രമണങ്ങളും മതത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖർ അയച്ച കത്തിനെ എതിർത്ത് കങ്കണ റാവത്ത് അടക്കമുള്ള താരങ്ങൾ. സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും, നടി രേവതിയുമുൾപ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49 പേരാണ് കത്തയച്ചത്. ഇതിനെതിരെയാണ് നടി കങ്കണ റാവത്ത് അടക്കമുള്ള പ്രമുഖ താരങ്ങൾ രംഗത്തുവന്നിരിക്കുന്നത്. കത്ത് പ്രകോപനം സൃഷ്ടിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് താരങ്ങൾ ആരോപിച്ചു.

കങ്കണ റാവത്ത്, ഗാനരചിയതാവ് പ്രസൂണ്‍ ജോഷി, കലാകാരി സോനാല്‍ മന്‍സിങ്, സംവിധായകന്‍ മധുര്‍ ബന്ദര്‍കര്‍, വിവേക് അഗ്നിഹോത്രി എന്നിവര്‍ ഒപ്പിട്ട മറ്റൊരു കത്ത് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. 61 പേരാണ് ഈ കത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളെ ചോദ്യം ചെയ്ത് പ്രമുഖര്‍ അയച്ച കത്ത് ദുരുദ്ദേശപരമാണെന്നും തെറ്റായ കാര്യങ്ങളാണ് അതില്‍ പ്രസ്താവിക്കുന്നതെന്നും 61 പേരുടെ കൂട്ടായ്മ ആരോപിച്ചു.

Read Also: ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറി: പ്രധാനമന്ത്രിക്ക് പ്രമുഖരുടെ തുറന്ന കത്ത്

തെറ്റായ കാര്യങ്ങള്‍ പരത്തുന്നതാണ് ഈ കത്ത്. പ്രകോപനം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ഒന്നായാണ് ഇതിനെ തോന്നുന്നത്. ജനാധിപത്യ മൂല്യങ്ങളെ വില വയ്ക്കാത്ത രീതിയിലുള്ള ആരോപണങ്ങളാണ് കത്തില്‍ ഉന്നയിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ജനങ്ങളിൽ പരിഭ്രാന്തി പരത്തുകയും ഭയം ജനിപ്പിക്കുകയും ചെയ്യുന്നതാണ് നേരത്തെ അയച്ച കത്തെന്നും കങ്കണ അടക്കമുള്ള പ്രമുഖർ വിമർശിക്കുന്നു.

സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും, നടി രേവതിയുമുൾപ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49 പേരാണ് നേരത്തെ കത്തയച്ചത്. ‘ജയ് ശ്രീറാം’ എന്നത് കൊലവിളിയായി മാറിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. റാം എന്നത് ഭൂരിപക്ഷ സമുദായത്തിന്റെ വിശുദ്ധനാണ്. രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നിർത്തേണ്ടതുണ്ടെന്നും 23-ാം തീയതി അയച്ച തുറന്ന കത്തിൽ ആവശ്യപ്പെടുന്നു. രാമചന്ദ്ര ഗുഹ, ശ്യാം ബെനഗൽ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സംവിധായിക അപർണ സെൻ, നടി കൊങ്കണ സെൻ ശർമ്മ, സൗമിത്രോ ചാറ്റർജി, മണിരത്നം, അനുരാധ കപൂര്‍, അതിഥി ബസു, അമിത് ചൗധരി എന്നിവരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

Read Also: അടൂരിന് പേര് മാറ്റി ചന്ദ്രനിലേക്ക് പോവാം, ജയ് ശ്രീറാം വിളി മുഴക്കും: ബി.ഗോപാലകൃഷ്ണന്‍

‘ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു, അതോടൊപ്പം സമാധാനം ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി ഉണ്ടാകുന്ന സംഭവ വികാസങ്ങളിൽ അതിയായ ഉത്‌കണ്‌ഠയുണ്ട്. ഇന്ത്യ മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നു. ജാതി, മത, വർഗ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും തുല്യരാണ്. ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശങ്ങൾ ഉറപ്പാക്കണം,” കത്തിൽ ചൂണ്ടിക്കാട്ടുന്നു.

‘നിർഭാഗ്യവശാൽ ഇന്ന്, ജയ് ശ്രീറാം എന്നത് ഒരു മനുഷ്യനെ തല്ലിക്കൊല്ലാനുള്ള ഒരു പോർവിളിയായി മാറിയിരിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും രാമനാമം പവിത്രവും പാവനവുമായാണ് കരുതി പോരുന്നത്. ആ പേര് ഇനിയും മോശമാക്കാൻ അനുവദിക്കരുത്. ഇതിന് ഒരു അറുതി വരുത്തണം. 2009 ജനുവരി ഒന്നിനും, 2018 ഒക്ടോബർ 29നും ഇടയ്ക്ക് രാജ്യത്ത് മതവുമായി ബന്ധപ്പെട്ട് 254 കൊലകളാണ് നടന്നത്.

ദലിതർക്കെതിരെ 840 അക്രമസംഭവങ്ങളാണ് 2016ൽ മാത്രം സംഭവിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങൾ ഇതിനെതിരെ എന്ത് നടപടിയെടുത്തു?” സിനിമാപ്രവർത്തകർ കത്തിലൂടെ മോദിയോട് ചോദിക്കുന്നു. കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നവരെ, ‘അർബൻ നക്സൽ’ എന്നും ദേശവിരുദ്ധർ എന്നും നാമകരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇവർ കത്തിലൂടെ ആവശ്യപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kangana ranaut prasoon joshi 60 others attack selective outrage in letter to modi

Next Story
യുപിയിൽ പെൺകടുവയെ ഗ്രാമവാസികൾ കൂട്ടംചേർന്ന് തല്ലിക്കൊന്നുtiger, uttar pradesh, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com