ബിജെപിയിൽ ചേർന്നാൽ കങ്കണയ്‌ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചേക്കും: കേന്ദ്രമന്ത്രി

കങ്കണയുടെ മുംബെെയിലെ കെട്ടിടം പൊളിച്ച നടപടിയെ അത്‌വാലെ ചോദ്യം ചെയ്‌തു

kangana rananut, sushant singh rajput, nepotism

മുംബെെ: ബിജെപിയിൽ ചേർന്നാൽ നടി കങ്കണ റണാവത്തിന് രാജ്യസഭാ എംപിയാകാൻ സാധിച്ചേക്കുമെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവുമായ രാംദാസ് അത്‌വാലെ. “കങ്കണയുടെ ബംഗ്ലാവ് പൊളിച്ച മഹാരാഷ്‌ട്ര സർക്കാരിന്റെ തീരുമാനത്തെ കേന്ദ്രമന്ത്രി എതിർത്തു. കങ്കണയുടെ ബംഗ്ലാവ് പൊളിച്ചു. അനീതിയുടെ ഇരയാണ് കങ്കണ. കങ്കണയ്‌ക്ക് നഷ്‌ടപരിഹാരം നൽകാൻ മഹാരാഷ്‌ട്ര സർക്കാർ തയ്യാറാകണം. നിയമപരമല്ലാത്ത 52,000 ത്തോളം നിർമിതികളുണ്ട്. അതിനെതിരെയൊന്നും ബിഎംസി നടപടിയെടുത്തില്ല. എന്നാൽ, അവർ കങ്കണയുടെ കെട്ടിടം പൊളിച്ചു. ഇത് പൂർണമായി അന്വേഷണവിധേയമാക്കണം,” ഇന്ത്യ ടുഡെയോട് അത്‌വാലെ പറഞ്ഞു.

“മുംബെെയെ കുറിച്ചുള്ള കങ്കണയുടെ പരാമർശം ആരും അംഗീകരിക്കുന്നില്ല. ബിജെപിയും കങ്കണയുടെ വിവാദ പരാമർശത്തെ പിന്തുണയ്‌ക്കില്ല. എന്നാൽ, വിഷയം രാഷ്ട്രീയവത്‌കരിക്കപ്പെട്ടു. ഒറ്റയ്‌ക്കല്ല എന്നു തോന്നിപ്പിക്കാൻ വേണ്ടിയാണ് ഞങ്ങളുടെ പാർട്ടി (റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ) അവരെ പിന്തുണയ്‌ക്കുന്നത്. ഞങ്ങളുടെ പാർട്ടിയിൽ ചേർന്നാൽ കങ്കണയ്‌ക്ക് ഒരു ആനുകൂല്യവും ലഭിക്കില്ല. എന്നാൽ, ബിജെപിയിൽ ചേർന്നാൽ കങ്കണയ്‌ക്ക് ഒരു രാജ്യസഭാ സീറ്റ് ലഭിച്ചേക്കും.” അത്‌വാലെ കൂട്ടിച്ചേർത്തു.

Read Also: ചരിത്രം നിങ്ങളുടെ മൗനത്തെ വിലയിരുത്തും; സോണിയ ഗാന്ധിയ്‌ക്കെതിരെ കങ്കണ

അതേസമയം, കങ്കണയുടെ മുംബൈയിലെ കെട്ടിടം പൊളിക്കുന്നത് നിർത്തിവയ്ക്കാൻ ബോംബെ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ബിഎംസി (ബൃഹത്ത് മുംബൈ കോര്‍പറേഷന്‍) നടപടിക്കെതിരെ കങ്കണ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയെ കങ്കണ വെല്ലുവിളിച്ചിരുന്നു. തന്റെ മുംബൈയിലെ വസതി പൊളിച്ച നടപടിയെ കങ്കണ ചോദ്യം ചെയ്‌തു. തന്റെ വീട് പൊളിച്ച് പ്രതികാരം ചെയ്‌തെന്നാണോ ഉദ്ധവ് താക്കറെ വിചാരിക്കുന്നതെന്ന് താരം ട്വീറ്റ് ചെയ്‌തു. “ഉദ്ധവ് താക്കറെ, നിങ്ങൾ എന്താണ് വിചാരിക്കുന്നത്? സിനിമ മാഫിയയുമായി ചേർന്ന് എന്റെ വീട് പൊളിച്ചതിലൂടെ പ്രതികാരം ചെയ്‌തെന്നാണോ? എന്റെ വീട് ഇന്ന് തകർന്നു. സമാന രീതിയിൽ നിങ്ങളുടെ അഹങ്കാരവും നാളെ തകരും. ഓർക്കുക, ഇത് കാലചക്രമാണ്, അത് എപ്പോഴും ഒരുപോലെയായിരിക്കില്ല” കങ്കണ പറയുന്നു

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kangana may get rajya sabha seat if she joins bjp says union minister

Next Story
പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സ്വാമി അഗ്നിവേശ് അന്തരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express