Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ജനുവരിയിൽ മഠത്തിൽ കുഴഞ്ഞുവീണ ജയേന്ദ്ര സരസ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

ചെന്നൈ: കാഞ്ചി മഠത്തിന്റെ അറുപത്തിയൊന്പതാമത് മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു. 83 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കാഞ്ചിപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് ഇന്ന് രാവിലെയോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ജനുവരിയിൽ മഠത്തിൽ കുഴഞ്ഞുവീണ ജയേന്ദ്ര സരസ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വെന്റിലേറ്ററിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയെങ്കിലും ഇന്ന് രാവിലെയോടെ അന്ത്യശ്വാസം വലിക്കുകയായിരുന്നു.

കാഞ്ചി കാമകോടി പീഠത്തിന്റെ 69-ാമത്തെ മഠാധിപതിയാണ് അദ്ദേഹം. 1994ല്‍ ആണ് അദ്ദേഹം ചുമതലയേറ്റത്. ഇതിന് ശേഷമാണ് കാഞ്ചിമഠം സാമൂഹ്യക്ഷേമ പ്രവര്‍ത്തനത്തിലൂടെ പ്രശസ്തമാവുന്നത്. കാഞ്ചി മഠത്തിന്റെ ഓഡിറ്ററായിരുന്ന ശങ്കരരാമന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് കോടതി വെറുതെ വിട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kanchipuram senior pontiff jayendrar passes away due to cardiac arrest

Next Story
ഐഎന്‍എക്സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു
The moderation of comments is automated and not cleared manually by malayalam.indianexpress.com