ചെന്നൈ: നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി ഫെബ്രുവരി 21ന് പ്രഖ്യാപിക്കും. തമിഴ്നാട്ടിലെ രാമനാഥപുരത്ത്‌ വച്ചായിരിക്കും കമൽഹാസൻ തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തുക. പാർട്ടിയുടെ പേരും, അജണ്ടയും അന്ന് തന്നെ പ്രഖ്യാപിക്കുമെന്നും കമൽഹാസൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.

കമൽഹാസൻ സംസ്ഥാനവ്യാപകമായി നടത്തുന്ന രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം കുറിക്കുന്നത് രാമനാഥപുരത്താണ്. ജന്മനാടായ രാമനാഥപുരത്തുനിന്ന് ആരംഭിക്കുന്ന യാത്ര മധുര, ഡണ്ടിഗല്‍, ശിവഗംഗ തുടങ്ങിയ ജില്ലകളിലൂടെ കടന്നുപോകും. വിവിധ ഘട്ടങ്ങളിലായാണ് യാത്ര പൂര്‍ണമാകുക.

ജനങ്ങൾക്ക് എന്താണു വേണ്ടതെന്നു മനസ്സിലാക്കണം. അവരുടെ പ്രശ്നങ്ങൾ കണ്ടറിയണം. ഗ്ലാമർ പരിവേഷത്തിലോ വിപ്ലവമുണ്ടാക്കാനോ അല്ല തന്‍റെ പര്യടനം. ജനങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും ഒരു അവസരമായാണ് ഇതിനെ കാണുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ