ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തിന് മാതൃക കാട്ടുന്ന നേതാവെന്ന് നടന്‍ കമല്‍ഹാസന്‍. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ ബദല്‍ സംവിധാനം ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷ ഹിംസയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്‌ഐ മനുഷ്യാവകാശ കമ്മീഷന് നല്‍കുന്ന നിവേദനം പുറത്തിറക്കുകയായിരുന്നു അദ്ദേഹം.

ഡിവൈഎഫ്‌ഐ വര്‍ത്തമാന ഇന്ത്യയുടെ പ്രതീക്ഷയെന്നു പറഞ്ഞ കമല്‍ഹാസന്‍, പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശന വേളയിലെടുത്ത തെറ്റായ നിലപാടിനെ പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയത് ധീരമായ നടപടിയായിരുന്നെന്നും പറഞ്ഞു. തന്റെ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം മാത്രമല്ല രാജ്യത്താകെ ജനക്ഷേമ ബദല്‍കൂടി ഉയര്‍ത്തിക്കാണിച്ച് പിണറായി വിജയന്‍ ഒരു മികച്ച ഭരണാധികാരി എന്ന നിലയില്‍ മാതൃകയാണെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook