scorecardresearch

മുംബൈയിൽ വൻ തീപിടുത്തം; 14 പേർ മരിച്ചു

നിരവധിപേർക്ക് പരുക്ക് , ഒരാളുടെ നില ഗുരുതരം

മുംബൈയിൽ വൻ തീപിടുത്തം; 14 പേർ മരിച്ചു

മുംബൈ: മുംബൈ സേനാപതി മാര്‍ഗിലെ കമല മില്ലിനകത്തുണ്ടായ തീപിടിത്തത്തിൽ 14 പേര്‍ മരിച്ചു. ഇതിൽ 12 പേര്‍ സ്‌ത്രീകളാണ്. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരാണ്. നിരവധി ഓഫീസുകളും ഹോട്ടലുകളും ഫ്ലാറ്റുകളുമൊക്കെയുള്ള നാൽപ്പതോളം ഏക്കര്‍ കോമ്പൗണ്ടിലാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ തീപിടിത്തമുണ്ടായത്.

മോജോ ബ്രിസ്റ്റോ എന്ന റസ്റ്ററന്റിൽനിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂര്‍കൊണ്ടാണ് ഈ ഹോട്ടലിന് സമീപത്തെ കെട്ടിടങ്ങളെല്ലാം അഗ്നിക്കിരയായത്. ര​ണ്ടു മ​ണി​ക്കൂ​ർ എ​ടു​ത്താ​ണ് അ​ഗ്നി​ശ​മ​ന​സേ​ന തീ​യ​ണ​ച്ച​ത്. പൊ​ള്ള​ലേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

നിരവധി മാധ്യമസ്ഥാപനങ്ങൾ പ്രവര്‍ത്തിക്കുന്നത് ഈ ഭാഗത്താണ്. തീപിടിത്തത്തെത്തുടര്‍ന്ന് ചില ചാനലുകളുടെ പ്രവര്‍ത്തനം തന്നെ സ്‌തംഭിച്ചു.

ബ്രി​ഹ​ൻ​മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ(​ബി​എം​സി) ക​മ്മീ​ഷ​ണ​ർ അ​ജോ​യ് മെ​ഹ്ത ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Kamala mills building fire live updates death toll rises to 14 several injured rescue operation underway