മും​ബൈ: സെ​ൻ​ട്ര​ൽ മും​ബൈ​യി​ൽ സേനാപതി മാര്‍ഗിൽ കമല മില്ലിനകത്തുണ്ടായ തീപിടിത്തത്തിൽ 14 പേ​ർ മ​രി​ച്ച സംഭവത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി. സംഭവം ഏറെ ദുഃഖമുണ്ടാക്കുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ട്വീറ്റ് ചെയ്ത രാഷ്ട്രപതി അതിവേഗത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയ അഗ്നിശമനസേനാ വിഭാഗത്തെ അഭിനന്ദിക്കുകയും ചെയ്തു.

ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം ചേരുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി പരുക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. നിരവധി ഓഫീസുകളും ഹോട്ടലുകളും ഫ്ലാറ്റുകളുമൊക്കെയുള്ള നാൽപ്പതോളം ഏക്കര്‍ കോമ്പൗണ്ടിലാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ തീപിടിത്തമുണ്ടായത്.

മോജോ ബ്രിസ്റ്റോ എന്ന റസ്റ്ററന്റിൽനിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂര്‍കൊണ്ടാണ് ഈ ഹോട്ടലിന് സമീപത്തെ കെട്ടിടങ്ങളെല്ലാം അഗ്നിക്കിരയായത്. ര​ണ്ടു മ​ണി​ക്കൂ​ർ എ​ടു​ത്താ​ണ് അ​ഗ്നി​ശ​മ​ന​സേ​ന തീ​യ​ണ​ച്ച​ത്. പൊ​ള്ള​ലേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

നിരവധി മാധ്യമ സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കുന്നത് ഈ ഭാഗത്താണ്. തീപിടിത്തത്തെത്തുടര്‍ന്ന് ചില ചാനലുകളുടെ പ്രവര്‍ത്തനം തന്നെ സ്‌തംഭിച്ചു.

ബ്രി​ഹ​ൻ​മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ(​ബി​എം​സി) ക​മ്മീ​ഷ​ണ​ർ അ​ജോ​യ് മെ​ഹ്ത ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook