വാഷിങ്​ടൺ: യു.എസിൽ വൈസ്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന്​ പിന്നാലെ അമേരിക്കയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് കമല ഹാരിസ്. പ്രസിഡന്റ് ഓഫീസില്‍ ആദ്യത്തെ വനിത താനായിരിക്കാമെന്നും പക്ഷേ അവസാനത്തെ വനിത താനായിരിക്കില്ലെന്നും കമല പ്രതീക്ഷ പങ്കുവച്ചു.

“ജോ ബൈഡന് വോട്ട് ചെയ്തതിലൂടെ പുതിയ പ്രതീക്ഷയ്ക്കും ഐക്യത്തിനും സത്യത്തിനുമാണ് നിങ്ങള്‍ വോട്ട് ചെയ്തത്. പ്രസിഡന്റ് ഓഫീസില്‍ ആദ്യത്തെ വനിത ഞാനായിരിക്കാം പക്ഷേ അവസാനത്തെ വനിത ഞാന്‍ ആയിരിക്കില്ല. കാരണം രാജ്യത്തെ ഓരോ പെണ്‍കുട്ടിയും ഈ സാധ്യത തിരിച്ചറിയുന്നു.”

അമേരിക്കയുടെ ആത്മാവ് തിരിച്ചുപിടിക്കാനുള്ള​ തിരഞ്ഞെടുപ്പായിരുന്നു ഇതെന്നും കമല കൂട്ടിച്ചേർത്തു.

“ജോ ബൈഡൻ കമലഹാരിസ്​ എന്നിവർക്കുമപ്പുറം അമേരിക്കയുടെ ആത്​മാവിന്​ വേണ്ടിയുള്ള തെരഞ്ഞെടുപ്പായിരുന്നു ഇത്​. അത്​ തിരിച്ച്​ പിടിക്കാനുള്ള പോരാട്ടമാണ്​ നടന്നത്​. ഒരുപാട്​ ജോലികൾ തീർക്കാനുണ്ട്​. നമുക്ക്​ തുടങ്ങാം.”

കോവിഡിനെ തോല്‍പ്പിക്കാനും സമ്പദ്ഘടന മെച്ചപ്പെടുത്താനും വംശീയതയുടേയും അനീതിയുടേയും വേരുകളെ ഇല്ലാതാക്കാനും കാലാവസ്ഥ പ്രശ്‌നങ്ങളെ പരിഹരിക്കാനും രാജ്യത്തിന്റെ ആത്മാവിന് തന്നെ ഉണര്‍വേകാനുള്ള പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടങ്ങുകയായി. അതിലേക്കുള്ള വഴി ദുര്‍ഘടമാണെന്ന് അറിയാം. പക്ഷെ അമേരിക്ക തയ്യാറാണ്.. ജോ ബൈഡനും ഞാനും.”

Read More: ജോ, നമ്മളിത് സാധ്യമാക്കിയിരിക്കുന്നു! നിങ്ങളാണ് അടുത്ത പ്രസിഡന്റ് ; ബൈഡന് വൈസ് പ്രസിഡന്റിന്റെ കോൾ

“ഞങ്ങളെ വിശ്വസിച്ച അമേരിക്കന്‍ ജനതയ്ക്ക് നന്ദിപറയുന്നു. ജനാധിപത്യമെന്നാല്‍ ഒരു അവസ്ഥയല്ല, പ്രവൃത്തിയാണെന്നാണ് ജോണ്‍ ലെവിസ് പറഞ്ഞത്. അദ്ദേഹം അർഥമാക്കിയത് എന്തെന്നാല്‍ ജനാധിപത്യത്തിന് വേണ്ടി നിങ്ങള്‍ എത്രത്തോളം പോരാടുന്നു എന്നതിനെ ആശ്രയിച്ചാകും അതിന്റെ ശക്തി. അതാണ് ഇപ്പോള്‍ അമേരിക്കന്‍ ജനത ചെയ്തത്. ഈ ജനാധിപത്യ പ്രക്രിയയിലേക്ക് കൂടുതല്‍ പേരെ എത്തിച്ച എല്ലാവര്‍ക്കും നന്ദിപറയുന്നു. എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും പോള്‍ വര്‍ക്കര്‍മാരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ പാകത്തിലേക്കുയര്‍ത്തിയ അമേരിക്കന്‍ ജനതയ്ക്ക് നന്ദി.”

ഇന്ത്യൻ വംശജയും കറുത്തവർഗക്കാരിയുമായ കമല ഹാരിസ്​ യു.എസിൻെറ പ്രഥമ വനിത വൈസ്​ പ്രസിഡൻറാണ്​. ആഗസ്​റ്റിൽ പാർട്ടിയുടെ വൈസ്​ പ്രസിഡൻറ്​ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്​ മുതൽ ട്രംപിന്​ നേരെ കടുപ്പമേറിയ ചോദ്യങ്ങളെറിഞ്ഞ്​ ബൈഡനൊപ്പം മുൻനിരയിൽ കമലയുമുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook