ഭോപ്പാൽ: ഒരു ദശാബ്ദത്തിനുശേഷം മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ദുർഗ ലാൽ കിരാത് എന്ന കോൺഗ്രസ് പ്രവർത്തകന് അതൊരു പ്രതികാരം കൂടിയായിരുന്നു. 2003 ൽ കോൺഗ്രസ് അധികാരം വിട്ടൊഴിയുമ്പോൾ എടുത്തൊരു ദൃഢപ്രതിജ്ഞയാണ് 2018 ൽ ദുർഗ ലാൽ നിറവേറ്റിയത്.
മധ്യപ്രദേശിൽ 2013 ൽ 230 സീറ്റുകളിൽ വെറും 38 സീറ്റ് നേടിയാണ് ബിജെപിയോട് കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയായ ദിഗ്വിജയ് സിങ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് അറിയിച്ച് 10 വര്‍ഷം മാറിനിന്നു. അന്ന് കോൺഗ്രസ് പ്രവർത്തകനായ ദുർഗ ലാൽ ഒരു തീരുമാനമെടുത്തു. ഇനി കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുന്നതുവരെ താൻ ഷൂ ധരിക്കില്ലെന്ന്.
കഴിഞ്ഞ 15 വർഷമായി ദുർഗ ലാൽ ഷൂ ധരിച്ചിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ച മുഖ്യമന്ത്രി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ സാന്നിധ്യത്തിൽ ദുർഗ ലാൽ ഷൂ ധരിച്ചു. മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങാണ് ദുർഗ ലാലിന് ധരിക്കാൻ ഷൂ നൽകിയത്.
आज निवास पर राजगढ़ के कार्यकर्ता श्री दुर्गा लाल किरार से मिलकर उन्हें जूते पहनाएं,
उन्होंने संकल्प लिया था कि जब तक प्रदेश में कांग्रेस की सरकार नही बनेगी तब तक जूता नहीं पहनेंगे ।
ऐसे कार्यकर्ताओं को सलाम है जो पूरी निष्ठा से कांग्रेस के लिए दिन रात मेहनत करते है । pic.twitter.com/qTOD1FAZ8u— Office Of Kamal Nath (@OfficeOfKNath) December 26, 2018
നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ കോൺഗ്രസ് തിളക്കമാർന്ന വിജയമാണ് നേടിയത്. ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് നേടിയ വലിയ വിജയം പാർട്ടി പ്രവർത്തകർക്കാണ് അധ്യക്ഷൻ രാഹുൽ ഗാന്ധി സമ്മാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. 114 സീറ്റിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ബിജെപി 109 സീറ്റിൽ വിജയിച്ചു. കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 116 സീറ്റായിരുന്നു. മായാവതിയുടെ ബിഎസ്പിയും സമാജ്വാദി പാർട്ടിയും കോൺഗ്രസിനെ പിന്തുണച്ചതോടെയാണ് സർക്കാർ അധികാരത്തിലെത്തിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook