മീററ്റ്: ഹിന്ദു ഭീകരവാദം നിലിനിൽക്കുന്നുവെന്ന കമൽഹാസന്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരണം. കമൽഹാസനെ വെടിവച്ച് കൊല്ലണമെന്ന് ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് അശോക് ശർമ മീററ്റിൽ പറഞ്ഞു.
“കമൽഹാസനെയും അയാളെ പോലുള്ളവരെയും വെടിവച്ചോ തൂക്കിലേറ്റിയോ കൊല്ലണം. എന്നാലേ ഇവരൊക്കെ ഒരു പാഠം പഠിക്കൂ.” അശോക് ശർമ പറഞ്ഞു. “ഹിന്ദുത്വത്തെ വിമർശിക്കുന്നവർക്കാർക്കും ഈ പുണ്യഭൂമിയിൽ ജീവിക്കാൻ അവകാശമില്ലെ”ന്ന് അദ്ദേഹം പറഞ്ഞു. “ഇത്തരക്കാർക്ക് മരണമാണ് ഏറ്റവും നല്ല മറുപടി”, ഹിന്ദുമഹാസഭ നേതാവ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
“ഹിന്ദു വലതുപക്ഷക്കാർക്കിടയിൽ തീവ്രവാദികളുണ്ടെന്ന കാര്യം അവർക്ക് പോലും നിഷേധിക്കാനാവില്ല” എന്നാണ് ഇന്നലെ കമൽഹാസൻ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ ഹിന്ദുമഹാസഭ നേതാക്കളും രംഗത്ത് എത്തിയത്.
തമിഴ്നാട്ടിൽ ഹിന്ദുത്വ ശക്തികൾ സാവധാനമെങ്കിലും ശക്തിപ്രാപിക്കുന്നതിനെ എങ്ങിനെ നോക്കിക്കാണുന്നുവെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയായാണ് കമൽഹാസൻ ഇങ്ങിനെ പറഞ്ഞത്.