ചെ​ന്നൈ: രാ​ഷ്ട്രീ​യ പ്ര​വേ​ശനം പ്ര​ഖ്യാ​പി​ച്ച ത​മി​ഴ് ന​ട​ൻ ര​ജ​നീ​കാ​ന്തി​നെ അ​ഭി​ന​ന്ദി​ച്ച് ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. ര​ജ​നീ​കാ​ന്തി​ന്‍റെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യെ​യും രാ​ഷ്ട്രീ​യ പ്ര​വേ​ശ​നത്തെ​യും അ​ഭി​ന​ന്ദി​ച്ച ക​മ​ൽ, അ​ദ്ദേ​ഹ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തു. ട്വി​റ്റ​റി​ലാ​യി​രു​ന്നു ക​മ​ലി​ന്‍റെ അ​ഭി​ന​ന്ദ​നം.

സകല അഭ്യൂഹങ്ങൾക്കും വിരാമം ഇട്ടുകൊണ്ട് ഇന്ന് ചെന്നൈയിൽവച്ചാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ചത്. സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത് സ്ഥിരീകരിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ എല്ലാ സീറ്റുകളിലും തന്റെ പാർട്ടി മൽസരിക്കുമെന്നും രജനീകാന്ത് പറഞ്ഞു. തന്റെ രാഷ്ട്രീയപ്രവേശനം ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും രജനി പ്രതികരിച്ചു.

രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് ഒ​ട്ടേ​റെ ഊ​ഹാ​പോ​ഹ​ങ്ങ​ളി​ൽ ഡി​സം​ബ​ർ 31 ന് ​വ്യ​ക്ത​ത വ​രു​ത്തു​മെ​ന്ന് ര​ജ​നി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ഷ്ട്രീ​യം ത​നി​ക്ക് പു​തു​ത​ല്ല. രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​ന്‍റെ വ​രും വ​രാ​യ്ക​ക​ൾ ത​നി​ക്ക് ന​ന്നാ​യി അ​റി​യാം. രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങാ​ൻ ജ​ന​പി​ന്തു​ണ മാ​ത്രം പോ​ര, ത​ന്ത്ര​ങ്ങ​ളും വേ​ണം. യു​ദ്ധ​ഭൂ​മി​യി​ൽ ഇ​റ​ങ്ങി​യാ​ൽ ജ​യി​ച്ചേ പ​റ്റൂ​വെ​ന്നും ര​ജ​നി നേ​ര​ത്തെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook