scorecardresearch

'അര്‍ഹിക്കുന്ന ബഹുമാനത്തോടെ എംഎല്‍എമാരെ സ്വീകരിക്കണം'; പരിഹാസവുമായി കമല്‍ഹാസന്‍

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kamal hassan party fund

ചെന്നൈ: വിശ്വാസ വോട്ടെടുപ്പിന്റെ സമയത്ത് നിയമസഭയില്‍ എംഎല്‍എമാര്‍ നടത്തിയ അതിക്രമങ്ങളെ പരിഹസിച്ച് നടന്‍ കമലഹാസന്‍ രംഗത്ത്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ സ്വന്തം എം.എല്‍.എമാരെ ‘അര്‍ഹിക്കുന്ന’ ബഹുമാനത്തോടെ വീട്ടിലേക്ക് സ്വീകരിക്കണമെന്ന് കമല്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരെയും കമല്‍ വിമര്‍ശനമുന്നയിച്ചു.

Advertisment

മാധ്യമങ്ങള്‍ അതിശയോക്തി കലര്‍ത്തുന്നത് കുറയ്ക്കണം. ടിവിയുടെ മുന്നിലിരുന്ന് വിപ്ലവം പറയുന്ന താനടക്കമുള്ളവര്‍ ഇത്രയധികം ഞെട്ടേണ്ടതില്ലെന്നും കമല്‍പറഞ്ഞു. ഇന്ന് വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് സഭയ്ക്കുള്ളില്‍ കയറി പോലും ലാത്തിവീശിയിരുന്നു. അടിപിടിയില്‍ മൈക്കുകളും ഫര്‍ണിച്ചറുകളും തകര്‍ന്നിരുന്നു.

പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധത്തെത്തുടർന്ന് സഭ രണ്ടു തവണ നിർത്തിവയ്ക്കേണ്ടി വന്നു. മാത്രമല്ല സ്പീക്കർക്കുനേരെയും കയ്യേറ്റ ശ്രമമുണ്ടായി. രാവിലെ 11 മണിക്ക് സഭ തുടങ്ങിയപ്പോൾ തന്നെ വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ വേണമെന്ന് ഒ.പനീർസെൽവവും എം.കെ.സ്റ്റാലിനും ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം സ്‌പീക്കർ തളളിയതോടെയാണ് നിയമസഭയിൽ പ്രതിഷേധം തുടങ്ങിയത്.

ഡിഎംകെ അംഗങ്ങൾ സ്‌പീക്കറെ ഘരാവോ ചെയ്‌തു. സ്പീക്കറുടെ മൈക്ക് തകർക്കുകയും സ്‌പീക്കർക്കു നേരെ കടലാസ് കീറിയെറിയുകയും ചെയ്‌തു. കസേരയിൽ കയറിനിന്ന് എംഎൽഎമാർ പ്രതിഷേധിച്ചു. ഇതേത്തുടർന്ന് സഭ ഒരു മണിവരെ നിർത്തിവയ്ക്കുന്നതായി അറിയിച്ചശേഷം സ്‌പീക്കർ സഭ വിട്ട് പുറത്തുപോയി.

Advertisment

ഒരു മണിക്ക് സഭാ നടപടികൾ പുനരാരംഭിച്ചപ്പോൾ പ്രതിപക്ഷം വീണ്ടും പ്രതിഷേധം തുടങ്ങി. പ്രതിഷേധം നടത്തിയ ഡിഎംകെ അംഗങ്ങളെ സ്പീക്കറുടെ നിർദേശത്തെത്തുടർന്ന് ബലം പ്രയോഗിച്ച് പുറത്താക്കാന്‍ ശ്രമം നടന്നു. ഇതു കൂടുതൽ സംഘർഷത്തിനിടയാക്കി. ഡിഎംകെ നേതാക്കളും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

ഡിഎംകെ അംഗങ്ങൾ സഭയ്ക്കുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേതുടർന്നാണ് സഭ വീണ്ടും മൂന്നു മണിവരെ നിർത്തിവച്ചു. ഇതിനു പിന്നാലെ സ്റ്റാലിൻ അടക്കമുള്ള ഡിഎംകെ അംഗങ്ങളെ പുറത്താക്കി. സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ മർദിച്ചതായും ഷർട്ട് വലിച്ചു കീറിയതായും പുറത്തെത്തിയ സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു.

Mla Dmk Chennai Kamal Haasan Tamilnadu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: