ലണ്ടൻ: ചലച്ചിത്രതാരം കമൽഹാസന്റെ മൂത്ത സഹോദരനും സിനിമാ നിർമ്മാതാവുമായ ചന്ദ്രഹാസൻ അന്തരിച്ചു. 82 വയസായിരുന്നു. മകൾ അനുഹാസന്റെ ലണ്ടനിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഏതാനും മാസങ്ങൾക്ക് മുൻപാണ് ചന്ദ്രഹാസന്റെ ഭാര്യ ഗീതാമണി അന്തരിച്ചത്. രാജ് കമൽ ഫിലിംസിന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം കമൽഹാസന്റെ നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

chandrahasan

കമൽഹാസൻ,സിദ്ധാർത്ഥ് ഹാസൻ,നിർമ്മൽ ഹാസൻ, ചന്ദ്ര ഹാസൻ( കടപ്പാട്: ട്വിറ്റർ)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ