scorecardresearch
Latest News

Kairana Lok Sabha Bye-Election Results ബിജെപിയ്ക്ക് കനത്ത തിരിച്ചടി; ആര്‍എല്‍ഡിയുടെ തബുസും ഹസന്‍ കുതിക്കുന്നു

Kairana Lok Sabha Bye-Election Results: ബിജെപി എം.പി ഹുക്കും സിങ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് കയ്റാനയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്

Kairana Lok Sabha Bye-Election Results ബിജെപിയ്ക്ക് കനത്ത തിരിച്ചടി; ആര്‍എല്‍ഡിയുടെ തബുസും ഹസന്‍ കുതിക്കുന്നു

Kairana Lok Sabha Bye-Election Results: കയ്റാന: വോട്ടണ്ണെല്‍ പുരോഗമിക്കവേ വന്‍ കുതിപ്പുമായി ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി തബസും ഹസന്‍. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 32600 വോട്ടിന്റെ ലീഡുമായാണ് തബസും ഹസന്‍ മുന്നേറുന്നത്. ബിജെപിയുടെ മൃഗംഗ സിങ് ബഹുദൂരം പിന്നിലാണ്.

മുന്‍ എംപി മുനവര്‍ ഹസന്റെ ഭാര്യയാണ് തബസും. 16 വോട്ടര്‍മാരാണ് കയ്റാനയിലുളളത്. ഇതില്‍ 5.5 ലക്ഷം വോട്ടുകള്‍ മുസ്‌ലിമുകളുടേയും 1.5 ലക്ഷം വോട്ടുകള്‍ ജാട്ട്, ഗുജ്ജര്‍ വിഭാഗങ്ങളുടേതുമായിരുന്നു. നിര്‍ണായകമായ കയ്റാന തിരഞ്ഞടുപ്പില്‍ തബസും ഹസന് എസ്‌പിയുടെ പിന്തുണയുമുണ്ടായിരുന്നു.

മുസാഫര്‍ നഗര്‍ കലാപമടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പിടിച്ചായിരുന്നു ബിജെപിയുടെ പ്രചരണങ്ങള്‍. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുപിയില്‍ രൂപംകൊണ്ട പ്രതിപക്ഷ ഐക്യം തിരഞ്ഞെടുപ്പില്‍ ഏതുതരത്തില്‍ പ്രതിഫലിക്കുമെന്നതിന്റെ വ്യക്തമായ സൂചനകളാവും ഈ ഉപതിരഞ്ഞെടുപ്പ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ബിജെപി എംപി ഹുക്കും സിങ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് കയ്റാനയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നിവരുടെ പിന്തുണയോടെയാണ് തബസും ഹസന്‍ മൽസരിക്കുന്നത്.

മെയ് 28നാണ് കയ്റാനയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2014നുശേഷം യുപിയില്‍ നടക്കുന്ന നാലാമത്തെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പാണ് കയ്റാനയിലേത്. ഇവിഎം തകരാറിനെത്തുടര്‍ന്ന് കയ്റാന വോട്ടെടുപ്പ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Kairana lok sabha bye election results after 9 rounds rld ahead of bjp by 32600 votes