ന്യൂഡല്‍ഹി: വോട്ടിങ് മെഷീനിലെ തകരാറു മൂലം മാറ്റിവച്ച കയ്റാനയിലെ 73 സീറ്റുകളിലേക്ക് വീണ്ടും വോട്ടെടുപ്പ് നടന്നു. രാവിലെ ആറിന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് അഞ്ച് വരെ നീണ്ട് നിന്നു. 54 ശതമാനമാനം പോളിങ് ആണ് ഏറ്റവും അവസാനം രേഖപ്പെടുത്തിയത്.

തിങ്കളാഴ്‌ച ആയിരുന്നു 80,000 വോട്ടര്‍മാരുള്ള കയ്റാന ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ വിവിപാറ്റ് യന്ത്രങ്ങളിലെ തകരാര്‍ മൂലം വോട്ടിങ് ആരംഭിച്ചത് മുതലേ പ്രശ്നങ്ങള്‍ ഉണ്ടാവുകയായിരുന്നു. 384 വിവിപാറ്റ് യന്ത്രങ്ങള്‍ മാറ്റിയതിന്‌ ശേഷമാണ് തുടര്‍ വോട്ടെടുപ്പ് നടന്നത്. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഓഫീസറായ എല്‍.വെങ്കടേശ്വർ ലുവില്‍ നിന്നും നൂര്‍പൂരിലെ ഓഫിസര്‍മാരില്‍ നിന്നും സംഭവത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ഉപതിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ്‌ കമ്മീഷന്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. നാക്കൂറില്‍ ഇരുപത്തിമൂന്നും ഗാംഗോയില്‍ നാല്‍പ്പത്തിനാലും ഷംലിയിലെ അഞ്ചും താനെയിലെ ഒന്നും വീതം പോളിങ് സ്റ്റേഷനുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടന്നത്. യന്ത്രങ്ങളില്‍ തിരിമറി നടത്തിയത് ബിജെപിയാണെന്നായിരുന്നു സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക്‌ദള്‍ പാര്‍ട്ടിയും പരാതിപ്പെട്ടത്.

“ഏത് വിധേനയും ഞങ്ങളെ തോല്‍പ്പിക്കുക എന്നതാണ് ബിജിപിയുടെ ശ്രമം. അങ്ങനെ ഫുല്‍പൂരിലെയും, ഗോരഖ്‌പൂരിലെയും തോല്‍വികള്‍ക്ക് പ്രതികാരം വീട്ടാനാണ് അവര്‍ ശ്രമിക്കുന്നത്,” സമാജ് വാദി പാര്‍ട്ടി വക്താവായ രാജേന്ദ്ര ചൗധരി പറഞ്ഞു. നേരത്തെ തീരുമാനിച്ചതനുസരിച്ച് നാളെയാണ് ഫല പ്രഖ്യാപനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ