/indian-express-malayalam/media/media_files/uploads/2017/08/kaifiyatOut.jpg)
ലക്നോ: ഉത്തർപ്രദേശിലെ ഔറയിൽ ട്രെയിൻ പാളം തെറ്റി. അസംഗ്രായിൽ നിന്ന് ഡൽഹിയിലേക്ക് പോയ കൈഫിയാത് എക്സ്പ്രസാണ് പാളം തെറ്റിയത്. അപകടത്തിൽ 40ലേറെ പേർക്ക് പരിക്കേറ്റു. പുലർച്ചെ 2.40നാണ് അപകടമുണ്ടായത്. 10 ബോഗികളാണ് പാളം തെറ്റിയത്.
ഇതുവരെ മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് റയില്‍വേ വക്താവ് അനില്‍ സക്‌സേന അറിയിച്ചു. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് യുപിയിലെ മുസാഫിര്‍നഗറില്‍ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റിയത്. അപകടത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 156 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രെയിനിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. ന്യൂഡല്‍ഹിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ഖട്ടൗലിയിലാണ് അപകടമുണ്ടായത്. പുരിയില്‍നിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. ട്രാക്കില്‍ അറ്റക്കുറ്റപ്പണി നടക്കുന്നത് കണ്ട് സഡന്‍ ബ്രേക്ക് പ്രയോഗിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം.
ഒരു വര്‍ഷത്തിനിടെ ഇത് ആറാമത്തെ ട്രെയിന്‍ അപകടമാണ് യുപിയില്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം അട്ടിമറിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിനു കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.