scorecardresearch

Latest News

‘അറിയില്ല, എന്റെ സഹോദരിക്ക് എന്ത് സംഭവിക്കുമെന്ന്,’ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യയിലെ അഫ്ഗാൻ വിദ്യാർത്ഥി

“എനിക്ക് എന്റെ കുടുംബത്തെ ഓർത്ത് ഭയമാണ്. ഒരാഴ്ചയായി ഞാൻ അവരോട് സംസാരിച്ചിട്ടില്ല. അവർക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല,”അസീസ പറഞ്ഞു

Afghanistan, Taliban, Afghanistan blast, Mosque blast afghanistan, Afghanistan mosque dead, Afghanistan blast news, Indian Express Malayalam, ie malayalam
ഫയൽ ചിത്രം

പൂനെ: “അവർ സ്ത്രീകളുടെ ശത്രുക്കളാണ്. എന്റെ സഹോദരിക്ക് എന്ത് സംഭവിക്കും? അവൾ ഒരു അധ്യാപികയാണ്. താലിബാൻ അറിഞ്ഞാൽ അവർ എന്തും ചെയ്യും. അത്തരം സ്ത്രീകളെ അന്വേഷിച്ച് അവർ ചുറ്റിനടക്കുന്നു. എന്റെ പിതാവ് ഒരു മകളെ ഇന്ത്യയിലേക്ക് വരാൻ അനുവദിച്ചുവെന്നും മറ്റൊരു മകൾ അധ്യാപികയാണെന്നും അവർ അറിഞ്ഞാൽ അവർ അദ്ദേഹത്തെ വെറുതെ വിടില്ല, ”22-കാരിയായ അസീസ സവാരി പറഞ്ഞു.

സാവിത്രിഭായ് ഫൂലെ പൂനെ സർവകലാശാലയിലെ (എസ്‌‌പിപിയു) എംബിഎ വിദ്യാർത്ഥിനിയായ അസീസ അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ നിന്നുള്ളയാളാണ്. താലിബാൻ ഭരണം ഏറ്റെടുത്തതിനുശേഷം ആ രാജ്യത്തെ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ന. അസീസയുടെ മാതാപിതാക്കളും നാല് സഹോദരന്മാരും സഹോദരിയും ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്.

“എനിക്ക് എന്റെ കുടുംബത്തെ ഓർത്ത് ഭയമാണ്. ഒരാഴ്ചയായി ഞാൻ അവരോട് സംസാരിച്ചിട്ടില്ല. അവർക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. എനിക്ക് എന്റെ രാജ്യം നഷ്ടപ്പെട്ടു, ഒരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. ലോകം ഉറ്റുനോക്കുകയാണ്. ഞങ്ങൾ അവർക്ക് ഉപയോഗശൂന്യരായിത്തീർന്നിരിക്കുന്നു, ”അസീസ പറയുന്നു.

പൂനെയിലെ സിൻഗഡ് കോളേജിൽ ബിബിഎ ചെയ്യാൻ വേണ്ടി അസീസ നാല് വർഷം മുമ്പാണ് ഇന്ത്യയിലെത്തിയത്. അവരുടെ സഹോദരിക്ക് 20 വയസ്സേ് മാത്രമാണ് പ്രായം.

“ഒരു സ്കൂളിൽ പഠിപ്പിക്കുന്ന സഹോദരി ഈ വർഷം പഠനത്തിനായി വിദേശത്തേക്ക് പോകാൻ സ്കോളർഷിപ്പിന് അപേക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവൾ സുരക്ഷിതയാണെന്ന് പ്രതീക്ഷിക്കുകയാണ് ഞാൻ ചെയ്യുന്നത്. ധാരാളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നതിനാൽ ഞങ്ങളുടെ സ്കൂൾ പലതവണ താലിബാൻ തീവച്ചിരുന്നു, ഞങ്ങൾ അത് പുനർനിർച്ചിരുന്നു. അന്ന് അവർ ഒളിവിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അവർക്ക് ഇപ്പോൾ എന്തൊക്കെ ചെയ്യാനാവുമെന്ന് സങ്കൽപ്പിച്ചു നോക്കൂ,” അവർ കരച്ചിലോട് കൂടി പറഞ്ഞു.

Read More: താലിബാൻ: സായുധ സംഘടനയുടെ ചരിത്രവും പ്രത്യയ ശാസ്ത്രവും

കാബൂൾ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സുഹൃത്തുക്കളിൽ നിന്നുള്ള ആശയക്കുഴപ്പമുണ്ടാക്കുന്ന സന്ദേശങ്ങളിൽനിന്നാണ് നാട്ടിൽ നിന്നുള്ള വിവരങ്ങൾ അവർക്ക് ലഭിക്കുന്നത്. കൂടാതെ, പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാൻ കഴിയാത്ത അസീസ സവാരിയുടെ പ്രധാന വിവര സ്രോതസ്സുകൾ അവർ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കാണുന്ന വീഡിയോകളാണ്.

“എന്റെ തലമുറ ഒരിക്കലും താലിബാനെ കണ്ടിട്ടില്ല. മാതാവ് പറയുന്ന അവരുടെ കഥകൾ കേട്ടാണ് ഞാൻ വളർന്നത്. എനിക്ക് അത് വിശ്വസിക്കാനായില്ല. പക്ഷേ ആ പേടിസ്വപ്നങ്ങളെല്ലാം ഇന്ന് ഞങ്ങളുടെ യാഥാർത്ഥ്യമാണ്, ”അവർ പറയുന്നു. നാട്ടിലെ അതിവേഗം മാറിമറിയുന്ന സ്ഥിതിഗതികളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണെന്നും അസീസ പറഞ്ഞു.

അസീസയെപ്പോലെതന്നെ അസ്വസ്ഥയായിരുന്നു, പൂനെയിൽ ഇന്റർനാഷനൽ ബിസിനസ് പഠിക്കുന്ന 21 വയസ്സുള്ള ഫർസാന അമീരിയും. അഫ്ഘാനിസ്താനിലെ മൈദാൻ വാർഡക് പ്രവിശ്യയിൽ താമസിക്കുന്ന മാതാപിതാക്കളോടും ഒരു കുഞ്ഞു സഹോദരിയോടും ബന്ധപ്പെടാൻ ഫർസാനയ്ക്ക് മാർഗമില്ല. കാബൂൾ സർവകലാശാലയിൽ പഠിക്കുന്ന മറ്റൊരു സഹോദരിയും രണ്ട് സഹോദരന്മാരുമായി അവർ സംസാരിക്കാറുണ്ട്. അവിടെ നിലവിളി നിലയ്ക്കാത്ത അവസ്ഥയാണെന്ന് ഫർസാന പറഞ്ഞു.

Read More: അഷ്റഫ് ഗനിയുടെ നീക്കം അപ്രതീക്ഷിതം, അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചു: താലിബാന്‍ വക്താവ്

“ഞാനാണ് മൂത്തത്. കാബൂളിലെ എന്റെ സഹോദരങ്ങൾ അപകടത്തിലാണ്, അവരെ നോക്കാൻ ആരുമില്ല. എന്റെ സഹോദരി ഒരു ടിവി സീരിയലിൽ ജോലി ചെയ്യുന്ന ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്. അവർ എന്തു ചെയ്യുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? എന്റെ അച്ഛന് സർക്കാർ ജോലിയുണ്ട്. അദ്ദേഹം ഒരു കോ-എഡ്യൂക്കേഷൻ സ്കൂളിന്റെ പ്രിൻസിപ്പലാണ്, ”2019 മുതൽ പൂനെയിലുള്ള അമീരി പറയുന്നു.

സർക്കാർ ജോലികൾ ഉള്ളവരെ കണ്ടെത്താൻ തദ്ദേശവാസികൾ താലിബാനെ സഹായിക്കുന്നതായി ഞങ്ങൾ കേട്ടു. നാട്ടുകാർക്ക് എല്ലാം അറിയാം. എന്റെ പിതാവ് മകളെ മറ്റൊരു രാജ്യത്ത് പഠിക്കാൻ അയച്ചതായി താലിബാൻ കണ്ടെത്തിയാൽ അവർ അദ്ദേഹത്തെ വെറുതെ വിടില്ല. അദ്ദേഹത്തിന് ഒളിക്കാൻ കഴിയുമോ എന്ന് ഞാൻ ആശങ്കപ്പെടുന്നു. എന്റെ അമ്മയും രണ്ട് വയസുള്ള സഹോദരിയും അദ്ദേഹത്തോടൊപ്പമുണ്ട്, ” ഫർസാന വാക്കുകൾ ഇടറിക്കൊണ്ട് പറഞ്ഞു.

Read More: അഗ്ഫാനിസ്ഥാൻ: കാബൂൾ വിമാനത്താവളത്തിൽ അഞ്ച് പേർ മരിച്ചതായി ദൃക്സാക്ഷികൾ

തന്റെ കുടുംബത്തിന് പ്രശ്വം വരുമെന്ന് അമീരി ഭയപ്പെടുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ്, അവർ ഇന്ത്യയിലെ ഒരു അനുഭവം വിവരിക്കുന്നതിനായി ഒരു യൂറ്റ്യൂബ് ചാനൽ ആരംഭിച്ചിരുന്നു. “ഇന്ത്യയിൽ, നിങ്ങൾക്കുള്ള സ്വാതന്ത്ര്യം … ആൺകുട്ടികളും പെൺകുട്ടികളും തുല്യരാണ്, പെൺകുട്ടികൾക്ക് സംസാരിക്കാനുള്ള അവകാശമുണ്ട്. ഞങ്ങൾ പെൺകുട്ടികൾക്ക് അവിടെ സ്വയം പ്രകടിപ്പിക്കാൻ പോലും കഴിയില്ല. ഞാൻ വളരെ പ്രചോദിതനായി വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി, ഒരു ദിവസം എന്റെ രാജ്യവും ഇതുപോലെയാകുമെന്ന് പ്രതീക്ഷിക്കുന്നു. ആ വീഡിയോകൾ എല്ലായിടത്തും പോസ്റ്റ് ചെയ്തിട്ടുണ്ട്, അവർ അതെല്ലാം താലിബാനെ അറിയിച്ചാലോ?,” അമീരി തന്റെ ആശങ്കകൾ പങ്കുവച്ചു.

കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായ ഇളയ സഹോദരി കാബൂളിലാണെന്നതിനെക്കുറിച്ചും അമീരി ആശങ്ക പ്രകടിപ്പിച്ചു. “അവർ എന്റെ പ്രവിശ്യയിൽ നിന്ന് പെൺകുട്ടികളെ കൊണ്ടുപോയി മറ്റെവിടേക്കെങ്കിലു അയയ്ക്കുന്നു. ആരെങ്കിലും മരിച്ചാലും കുഴപ്പമില്ലെന്ന് നിങ്ങൾക്കറിയാം, കുറഞ്ഞത് അവർ പോയി. പക്ഷേ, അവരെ കാണാതാവുകയാണെങ്കിൽ, അത് കൂടുതൽ കഷ്ടമാണ്. അവർ എന്തു ചെയ്യും?,”അമിരി പറയുന്നു.

തയ്യാറാക്കിയത്: അലിഫിയ ഖാൻ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Kabul taliban afghanistan students