കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ ഇന്ത്യൻ സ്ഥാനപതിയുടെ വസതിക്കു നേരെ റോക്കറ്റാക്രമണം. സ്ഥാനപതി മൻപ്രീത് വോഹ്റയുടെ വസതിയിലെ ടെന്നീസ് കോർട്ടിലാണ് റോക്കറ്റ് വീണു പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.

രാവിലെ 11.15ഓടെയാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. കഴിഞ്ഞയാഴ്ച്ചയുണ്ടായ ശക്തമായ ആക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് നാറ്റോയുടെ സമാധാന കോണ്‍ഫറൻസ് കാബൂളിൽ നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായിട്ടുള്ളത്.

ഇന്ത്യയില്‍ നിന്നടക്കം 23ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമാധാന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ