ന്യൂഡല്ഹി: ബുധനാഴ്ച കാബൂളിൽ ഗുരുദ്വാരയിൽ അതിക്രമിച്ച് കയറി 25 പേരെ കൊലപ്പെടുത്തിയ മൂന്ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ചാവേർ ആക്രമണകാരികളിൽ ഒരാൾ കേരളത്തിൽ നിന്നാണെന്ന് സംശയിക്കുന്നു. കണ്ണൂരിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ കുടുംബം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്സിൻ ആണ് ആക്രമണകാരികളിൽ ഒരാളെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ തിരിച്ചറിഞ്ഞതെന്ന് സുരക്ഷാ സ്ഥാപന വൃത്തങ്ങൾ അറിയിച്ചു.
ചാവേർ ആക്രമണകാരികളുടെ ചിത്രം അൽ നബ എന്ന ഇസ്ലാമിക് സ്റ്റേറ്റ് മാഗസിൻ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ഒരാളെ അബു ഖാലിദ് അൽ ഹിന്ദി എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്. ചിത്രം തങ്ങളുടെ മകന്റേതാണെന്ന് മുഹ്സീന്റെ മാതാപിതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
“കാബൂൾ ആക്രമണത്തിൽ തന്റെ മകൻ രക്തസാക്ഷിത്വം വരിച്ചതായി ഇസ്ലാമിക് സ്റ്റേറ്റിൽ മുഹ്സീന്റെ കൂടെയുള്ളവരിൽ നിന്ന് ടെലഗ്രാം സന്ദേശം ലഭിച്ചതായി മുഹ്സീന്റെ മാതാവ് അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ, സന്ദേശം കാണിക്കാൻ ഞങ്ങൾ അവളോട് ആവശ്യപ്പെട്ടപ്പോൾ ഭയം കാരണം താനത് ഡിലീറ്റ് ചെയ്തെന്ന് അവർ പറഞ്ഞു,”ഒരു മുതിർന്ന കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥൻ പറഞ്ഞു.
ആക്രമണം കശ്മീരിന്റെ പ്രതികാരമാണെന്ന് ഒരു ദിവസം മുമ്പ് ഐഎസുമായി ബന്ധമുള്ള അമാക് വാർത്താ ഏജൻസി പ്രസ്താവന ഇറക്കിയിരുന്നു.
കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്നവരിൽ മുഹമ്മദ് മുഹ്സിൻ എന്നു പേരുള്ള രണ്ടാളുകൾ ഉണ്ടെന്നും 2019 ജൂലൈയിൽ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടയാളുമായി കാബൂൾ ആക്രമണകാരിയെ തെറ്റിദ്ധരിക്കരുതെന്നും കേന്ദ്ര ഏജൻസി വൃത്തങ്ങൾ അറിയിച്ചു. മലപ്പുറം സ്വദേശിയായ മുഹ്സിൻ എഞ്ചിനീയറിങ് ബിരുദധാരിയാണ്. 2017ലാണ് ഇയാൽ ഐഎസിൽ ചേന്നത്.
കാബൂളിലെ ഗുരുദ്വാരയെ ആക്രമിച്ച മുഹ്സിൻ കസാർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ നിന്നുള്ളയാളാണെന്നും ഖൊറാസാൻ പ്രവിശ്യയിലോ ഐഎസ്കെപി (കുനാർ, നംഗർഹാർ എന്നിവരുൾപ്പെടുന്നു)യിലോ ഉള്ള ഐഎസിൽ ചേരാൻ 2018 ൽ അഫ്ഗാനിസ്ഥാനിലേക്ക് പോയതായും അന്വേഷണ വൃത്തങ്ങൾ പറയുന്നു. കാസർഗോഡ്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ഡസൻ യുവാക്കൾ 2016 ൽ ഇറാൻ വഴി അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടതിന് മുഹ്സിൻ പോയത്.
അഫ്ഗാനിസ്ഥാനിലെ നംഗർഹാറിലേക്ക് പോയ കേരളത്തിൽ നിന്നുള്ള 21 അംഗ സംഘത്തിന്റെ ആദ്യ മൊഡ്യൂളിന്റെ ഭാഗമല്ല ഇയാൾ. പയ്യന്നൂരിൽ നിന്നുള്ള മുഹ്സിൻ 2018ന്റെ തുടക്കത്തിൽ ജോലി അന്വേഷിച്ച് ദുബായിൽ പോയിരുന്നു. പിന്നീട് അദ്ദേഹം ദുബായിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയി, ”കേരളത്തിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Read in English: Kabul gurdwara attacker from Kerala, left for Afghanistan in 2018
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook