കാബൂൾ: കാബൂളിലെ ഹോട്ടൽ ആക്രമണത്തിലെ എല്ലാ അക്രമികളും കൊല്ലപ്പെട്ടു. തോക്കുധാരികളായ അക്രമികളാണ് ഹോട്ടലിൽ അതിക്രമിച്ച് കയറി വെടിവയ്പ് നടത്തിയത്. ഇവർ ഹോട്ടലിലെ അതിഥികളെയും ജീവനക്കാരെയും ആക്രമിച്ചു.
കാബൂളിലെ ഇന്റർകോണ്ടിനെന്റൽ ഹോട്ടിലാണ് ഇത്തവണയും ആക്രമണം നടന്നിരിക്കുന്നത്. 2011 ന് താലിബാൻ ആക്രമണം ഈ ഹോട്ടലിന് നേരെ ഉണ്ടായിരുന്നു.
അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ അതിരൂക്ഷമായ ഏറ്റുമുട്ടലാണ് ഉണ്ടായത്. രാത്രി ഒമ്പത് മണിയോടെയാണ് ഹോട്ടലിൽ ആക്രമണം ആരംഭിച്ചതെന്ന് കാബൂളിലെ വക്താവ് നജീബ് ഡാനിഷ് പറഞ്ഞു. ആക്രമണം തടയാൻ അഫ്ഗാൻ പ്രത്യേക സേന ആക്രമണം നടന്ന ഹോട്ടിലിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
രാത്രിവൈകിയും സുരക്ഷാ സേനയും അക്രമികളും തമ്മിലുളള ഏറ്റുമുട്ടൽ തുടർന്നു. നാല് പേരാണ് അക്രമമികളായുണ്ടായിരുന്നതെന്നാണ് ആദ്യ റിപ്പോർട്ടുകൾ. നൂറോളം അതിഥികൾ ഉണ്ടായിരുന്ന ഹോട്ടലിലെ ഭാഗത്തായിരുന്നു അക്രമികൾ കടന്നുകയറി ആക്രമണം നടത്തിയത്.