പാ​രീ​സ്: കാ​ബൂ​ളി​ൽ ആംബുലൻസ് പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം നൂറ് കടന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. അതേസമയം ആക്രമണത്തെ അപലപിച്ച് ലോകനേതാക്കൾ മുന്നോട്ട് വന്നു. മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഈഫൽ ടവർ വെളിച്ചമണയ്ക്കുമെന്ന് പാരീസ് മേയർ പ്രഖ്യാപിച്ചു.

ഒരാഴ്ച മുൻപ് ഇന്റർകോണ്ടനന്റൽ ഹോട്ടലിൽ നടത്തിയ ആക്രമണത്തിൽ 20 പേരെ താലിബാൻ കൊലപ്പെടുത്തിയിരുന്നു. പരിക്കേറ്റവരെ പരിചരിക്കാൻ ആശുപത്രിക്കളിൽ മതിയായ സൗകര്യം ഇല്ലായിരുന്നു. മിക്കവരെയും നിലത്താണ് കിടത്തിയത്. മരണസംഖ്യ ഉയരാനും സാധ്യതയുണ്ടെന്നാണ് വിവരം.

തുടർച്ചയായ ആക്രമണത്തോടെ അഫ്ഘാൻ പ്രസിഡന്റ് അഷ്റഫ് ഘാനിയെയും അദ്ദേഹത്തെ തുണയ്ക്കുന്ന അമേരിക്കയും സഖ്യരാഷ്ട്രങ്ങളും സമ്മർദ്ദത്തിലായി. മേഖലയിൽ താലിബാന്റെ ഭാഗമായ ഹഖാനി ശൃംഖലയെന്ന ഭീകരസംഘടനയെ അമർച്ച ചെയ്യാൻ കാലങ്ങളായി അമേരിക്ക ശ്രമിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ