കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണത്തിൽ 40ഓളം പേർ കൊല്ലപ്പെട്ടു. 100 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കാബൂളിലെ ഷിയ സാംസ്കാരിക കേന്ദ്രമായ തബയാനിലാണ് ചാവേറാക്രമണം ഉണ്ടായത്.

അഫ്ഗാനിലെ സോവിയറ്റ് കടന്നുകയറ്റത്തിന്റെ 38-ാം വാർഷിക പരിപാടികൾക്കിടെയാണ് സ്ഫോടനം ഉണ്ടായത്. ശരീരത്തിൽ സൂക്ഷിച്ച സ്ഫോടനശേഖരവുമായി എത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയായിരുന്നു അത്. എന്നാൽ പരിപാടി നടക്കുന്ന ഹാളിൽ പ്രവേശിക്കാൻ ചാവേറിന് സാധിച്ചില്ല.

40 കൊല്ലപ്പെട്ടതായി അഫ്ഗാൻ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. തലസ്ഥാന നഗരിക്ക് സമീപം ഉണ്ടായ മറ്റൊരു സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ