കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്ന് യാത്രക്കാരുമായി ഡൽഹിയിലേക്ക് പറക്കാനിരുന്ന സ്പൈസ് ജെറ്റ് വിമാനം ഭീകരരുടെ റോക്കറ്റാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും വിമാനത്താവളത്തിലെ ടെർമിനലിന് അകത്തേക്ക് മാറ്റിയിരുന്നു.

180 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറക്കാനിരുന്ന സ്പൈസ് ജെറ്റ് 22 വിമാനമാണ് ആക്രമണം നടന്ന സമയത്ത് വിമാനത്താവളത്തിലുണ്ടായിരുന്നത്. ന്യൂഡൽഹിയിലേക്കുള്ള വിമാനമായിരുന്നു ഇത്. താലിബാൻ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

നിരവധി ചെറു റോക്കറ്റുകൾ വിമാനത്താവളത്തിന് നേർക്ക് പ്രയോഗിച്ചതായാണ് വിവരം. ഇതിൽ ഒരെണ്ണമാണ് വിമാനത്താവളത്തിന് സമീപത്തെ കെട്ടിടത്തിൽ പതിച്ചത്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് അഫ്ഗാനിലെത്തി മിനിറ്റുകൾക്ക് പിന്നാലെയായിരുന്നു ആക്രമണം. അഞ്ച് പേർക്ക് സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ