scorecardresearch

'അവനെ ഞങ്ങൾ കൊന്നു; മൃതദേഹം എടുത്തുകൊണ്ട് പോകു'; മൂന്ന് ദിവസത്തിൽ മൂന്ന് കൊലപാതകം

Kabaddi Players Murder News: പഞ്ചാബിലെ ക്രമസമാധാനനില തകർന്നിരിക്കുന്നതിന്റെ തെളിവാണ് ഇതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അർവിന്ദ് ഖന്ന പറഞ്ഞു

Kabaddi Players Murder News: പഞ്ചാബിലെ ക്രമസമാധാനനില തകർന്നിരിക്കുന്നതിന്റെ തെളിവാണ് ഇതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അർവിന്ദ് ഖന്ന പറഞ്ഞു

author-image
Divya G S
അപ്‌ഡേറ്റ് ചെയ്‌തു
New Update
Gagandeep Singh

ഗഗൻദീപ് സിങ്

 മുൻ കബഡി താരത്തെ വെടിവെച്ച് കൊന്നതിന് ശേഷം കൊലപാതകികൾ നേരെ വന്നത് ആ കളിക്കാരന്റെ വീട്ടിലേക്കാണ്. "ഞങ്ങൾ നിങ്ങളുടെ മകനെ കൊന്നു, അവന്റെ മൃതദേഹം എടുത്ത് കൊണ്ട് പോകു," വീടിന് മുൻപിൽ നിന്ന് ആക്രമണകാരികൾ അലറി." പിന്നാലെ അവർ രക്ഷപെട്ടു, പൊലീസിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ നടന്നത് മൂന്ന് നടുക്കുന്ന കൊലപാതകങ്ങൾ. ഇത് പഞ്ചാബിനെയാകെ ഉലച്ചിരിക്കുന്നു. പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള വിമർശനങ്ങൾ ശക്തമായി. 

Advertisment

ഏറ്റവും ഒടുവിൽ ഇവിടെ കൊലപാതകം നടന്നത് തിങ്കളാഴ്ചയാണ്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഗ്രാമമായ മാനുക്കേയിൽ ആണ് ഇതെന്നാണ് പൊലീസിന്റെ വാക്കുകൾ. 36കാരനായ മുൻ കബഡി താരം ഗഗൻദീപ് സിങ് സുഹൃത്തിനൊപ്പം നിൽക്കുമ്പോഴാണ് കൊലചെയ്യപ്പെട്ടത്. ബൈക്കിലെത്തിയ ആക്രമണകാരികൾ ഗഗൻദീപിന് നേർക്ക് വെടിയുതിർത്തു. മൃതദേഹം അടുത്തുള്ള കൃഷിയിടത്തിൽ ഉപേക്ഷിച്ചു. 

Also Read: Kabaddi: ചോരയും പണവും വാതുവെപ്പും; ഗ്യാങ്സ്റ്ററുകൾ വാഴുന്ന അധോലോകമായി കബഡി മൈതാനങ്ങൾ

വെടിയുണ്ടയേറ്റ മൂന്ന് മുറിവുകൾ ആണ് ഗഗൻദീപിന്റെ ശരീരത്തിലുണ്ടായത്, ലുധിയാൻ റൂറൽ എസ്എസ്പി അൻകുർ ഗുപ്ത പറഞ്ഞു. ഗഗൻദീപിന്റെ കുടുംബം പ്രതികൾ എന്ന് ആരോപിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ ജഗ്രാവോൺ എംഎൽഎയായ സർവ്ജിത് കൗറിന്റെ ഗ്രാമമാണ് മാനുക്കേ. 

ഗഗൻദീപിന്റെ പിതാവ് ഗുർദീപ് സിങ് ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചത് ഇങ്ങനെ, " ഞങ്ങളുടെ കുടുംബാംഗങ്ങളിൽ ചിലർ വീടിന് പുറത്ത് തെരുവിൽ നിൽക്കുകയായിരുന്നു. ഈ സമയം ആക്രമണകാരികൾ വരികയും നിങ്ങളുടെ മകനെ ഞങ്ങൾ കൊന്നു. പോയി അവന്റെ മൃതദേഹം എടുക്കു എന്ന് വിളിച്ച് പറയുകയും ചെയ്തു."

Also Read: കുംഭമേള പ്രദേശങ്ങളിൽ അഹിന്ദുക്കളെ നിരോധിക്കണമെന്ന് ആവശ്യം; ചർച്ചയ്ക്കൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ

മകൻ മുൻ കബഡി താരമാണെന്നും ഇപ്പോൾറൈസ് മില്ലിൽ ജോലി ചെയ്ത് വരികയായിരുന്നു എന്നും ഗുർദീപ് സിങ് പറഞ്ഞു. "ആക്രമണകാരികൾക്ക് വൈര്യാഗം ഉണ്ടായത് എന്റെ മകന്റെ സുഹൃത്തായ എകമിനോടാണ്. സുഹൃത്തും ആക്രമണകാരികളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥനായി നിൽക്കുകയായിരുന്നു തന്റെ മകൻ. എന്നാൽ എകമിന് പകരം എന്റെ മകനെയാണ് അവർ വെടിവെച്ച് കൊലപ്പെടുത്തിയത്. 

ഗഗൻദീപും എകമും ഒരുമിച്ച് കബഡി കളിച്ചിരുന്നവരാണ് എന്ന് ഗഗൻദീപിന്റെ ഭാര്യ നവ്പ്രീത് കൗർ പറഞ്ഞു. "ഡിസംബർ 31ന് പ്രതികൾ എകമിനെ വാളുകൾ കൊണ്ട് ആക്രമിച്ചു. ഇന്ന് അവർ കൂടുതൽ ആളുകളെ വിളിച്ചുവരുത്തി എന്റെ ഭർത്താവിനെ വെടിവെച്ച് കൊന്നു,"നവ്പ്രീത് കൗർപറഞ്ഞു. 

കബഡിയുമായി ബന്ധമില്ലെന്ന് ഡിഐജി

ഇത് വില്ലേജ് ലെവൽ പോര് ആണെന്നും കബഡിയുമായി യാതൊരു ബന്ധവും ഇല്ലെന്നും സ്ഥലത്തെത്തിയ ഡിഐജി സതീന്ദർ സിങ് പ്രതികരിച്ചു. ഗുർസെവക് സിങ് ആണ് കൊലപാതകത്തിലെ മുഖ്യ പ്രതി എന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. 

"രണ്ട് ഗ്രൂപ്പുകളും തമ്മിൽ സംഭവ ദിവസം രാവിലെ സംഘർഷമുണ്ടായി. ഉച്ചയ്ക്ക് ശേഷം ഗുർസെവക് സിങ് കൂടുതൽ ആളുകളുമായി ഇവിടേക്ക് വീണ്ടും എത്തുകയും വെടിയുതിർക്കുകയുമായിരുന്നു. ഗഗൻദീപും ഗുർസെവും ഒരേ ഗ്രാമത്തിലുള്ളവരാണ്. മൂന്ന് വെടിയുണ്ടകൾ ആണ് ഗഗൻദീപിന്റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്," ഡിഐജി വെളിപ്പെടുത്തി. 

ഗുർസെവകിനും ഗഗൻദീപിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് എസ്എസ്പി ഗുപ്ത പറഞ്ഞു. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ഹതൂർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 

മാനുക്കേ ഗ്രാമത്തിലെ മുൻ സർപഞ്ചായ രേഷം സിങ്ങിന്റെ വാക്കുകൾ ഇങ്ങനെ, "ഗഗൻദീപിനെ പ്രതി ദന മന്തിയിൽ വെച്ച് കൊലപ്പെടുത്തുകയും മൃതദേഹം സമീപത്തുള്ള കൃഷിയിടത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. അതിന് ശേഷം തെരുവിലെത്തി ഇവർ കൊലപാതകം നടത്തിയെന്ന് പറഞ്ഞ് അലറുകയും കുടുംബത്തോട് മൃതദേഹം എടുത്തുകൊണ്ടു പോകാൻ പറയുകയും ചെയ്തു. ഈ നിയമവാഴ്ചയില്ലായ്മ പഞ്ചാബിൽ പ്രതിദിന കഥയായി മാറിയിരിക്കുന്നു."

എംഎൽഎ സർവ്ജിത് കൗറിന്റെ പ്രതികരണം ഇങ്ങനെ, "എകമിനെ പിന്തുണച്ച് നിന്നത് കൊണ്ടാണ് ഗഗൻദീപിനെ അവർ കൊലപ്പെടുത്തിയത്. മൂന്ന് മക്കളാണ് ഗഗൻദീപിനുള്ളത്. അവരെന്ത് തെറ്റ് ചെയ്തു? ഇവിടെ സാഹചര്യം വലിയ മോശമാണ്. പഞ്ചാബി യുവാക്കൾ ദിശതെറ്റിപോവുകയാണ്. ഒരു കുടുംബത്തിന്റെ ഉപജീവനമാർഗമായിരുന്ന വൃക്തിയാണ് ഇല്ലാതായത്. ഇനിയും ഈ ഗുണ്ടായിസം സഹിക്കാനാവില്ല എന്ന് എസ്എസ്പിയോട് പറഞ്ഞു."

Also Read: മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയത് ബിസിസിഐ ഉന്നതതല തീരുമാനം; കൂടിയാലോചന നടന്നില്ലെന്ന് ഉദ്യോഗസ്ഥർ

ഞായറാഴ്ച ആം ആദ്മി പാർട്ടി നേതാവായ ജർമൽ സിങ്ങിനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. അമൃത്സറിൽ ഈദ്ദേഹം ഒരു വിവാഹാഘോഷത്തിൽ പങ്കെടുക്കുമ്പോഴാണ് ഇത്. അതിന് മുൻപത്തെ ദിവസം കോൺഗ്രസ് പ്രവർത്തകനായ ഉമർസീർ സിങ് മോഗ ജില്ലയിൽ വെടിയേറ്റ് മരിച്ചിരുന്നു. 

മുഖ്യമന്ത്രി ഭഗവന്ത് മൻ തിങ്കളാഴ്ച ഡിജിപി ഗൗരവ് യാദവുമായി ഫോണിൽ സംസാരിച്ചു. പ്രതികളെ പിടികൂടാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. മുഖ്യമന്ത്രിയാണ് ഈ കൊലപാതകങ്ങളുടെ ഉത്തരവാദി എന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. 

പഞ്ചാബിലെ ക്രമസമാധാനനില തകർന്നിരിക്കുന്നതിന്റെ തെളിവാണ് ഇതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അർവിന്ദ് ഖന്ന പറഞ്ഞു. പഞ്ചാബിൽ ഇപ്പോൾ ഭരണം നടത്തുന്നത് ഗുണ്ടകളാണെന്നും അദ്ദേഹം ആരോപിച്ചു. 

Read More: Delhi Riots Conspiracy Case: ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷെർജിൽ ഇമാമിനും ജാമ്യമില്ല; ഹർജികൾ സുപ്രീം കോടതി തള്ളി

Punjab Aap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: