scorecardresearch

Kabaddi: ചോരയും പണവും വാതുവെപ്പും; ഗ്യാങ്സ്റ്ററുകൾ വാഴുന്ന അധോലോകമായി കബഡി മൈതാനങ്ങൾ

kabaddi in Punjab: "സ്പോൺസർഷിപ്പുകൾ മുതൽ സെലിബ്രിറ്റികളുടെ സാന്നിധ്യം വരെ ഇപ്പോൾ തീരുമാനിക്കുന്നത് ഗുണ്ടാ സംഘങ്ങളാണ്," ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു

kabaddi in Punjab: "സ്പോൺസർഷിപ്പുകൾ മുതൽ സെലിബ്രിറ്റികളുടെ സാന്നിധ്യം വരെ ഇപ്പോൾ തീരുമാനിക്കുന്നത് ഗുണ്ടാ സംഘങ്ങളാണ്," ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kabaddi in Punjab

ഫയർ ഫോട്ടോ

കൻവാർ ദിഗ് വിജയ് സിങ്, കബഡിയിലേക്ക് കൂടുതൽ ജനശ്രദ്ധ കൊണ്ടുവരുന്നതിനായി പ്രവൃത്തിച്ചിരുന്ന ഇദ്ദേഹത്തിന് കബഡി സർക്കിളിൽ മറ്റൊരു പേരുണ്ട്, റാണാ ബാലചുരിയ. ഡിസംബർ 15ന് മൊഹാലിയിലെ സൊഹാനയിൽ വെച്ച് ഇദ്ദേഹം കൊലചെയ്യപ്പെട്ടു. അതും നിറഞ്ഞു കവിഞ്ഞ കാണികൾക്ക് മുൻപിൽ വെച്ച്. കബഡി എന്നാൽ പഞ്ചാബാണ് എന്ന വർഷങ്ങൾ പഴക്കമുള്ള മിഥ്യാധാരണയിൽ മറ്റൊരു വിള്ളൽ കൂടി വീഴ്ത്തുകയാണ് റാണ ബാലചുരിയയുടെ ശരീരം തുളച്ചെത്തിയ ആ വെടിയുണ്ട. 

Advertisment

വമ്പൻ ക്യാഷ് പ്രൈസും സ്പോൺസർഷിപ്പുമെല്ലാമായി 100 കോടി രൂപയ്ക്ക് മുകളിലെ വ്യവസായമായി വളർന്ന് രാജ്യാന്തര തലത്തിലേക്ക് കബഡി എത്തി നിൽക്കുമ്പോൾ കോടിക്കണക്കിന് രൂപയുടെ വാതുവയ്പ്പും അനധികൃത പ്രവർത്തനങ്ങളുമാണ് പൊലീസ് കണ്ടെത്തുന്നത്. ഫാൻസ് എന്ന പേരിൽ എത്തിയവർ ബാലചുരിയക്ക് നേരെ വെടിയുതിർക്കുമ്പോൾ ഈ 100 കോടി രൂപയുടെ കബഡി വ്യവസായത്തിലെ മറ്റൊരു അധ്യായം ആണ് അവിടെ തുടങ്ങിയത്. 

"ഇവിടെ നടക്കുന്നത് പന്തയമാണ്. അല്ലാതെ പാരമ്പര്യമൊന്നുമല്ല." ബാലചുരിയ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. "എല്ലാ ഗ്യാങ്ങിനും സർക്കിളുകളിൽ അവരുടെ സാന്നിധ്യം ഉറപ്പിക്കണം. ഇവിടെ പണം ഒഴുകുന്നു. വാതുവയ്പ്പുകളും സ്വാധീനിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളും യഥേഷ്ടം നടക്കുന്നു."

ലോറൻസ് ബിഷ്ണോയ് നെറ്റ് വർക്കും ബാംബിഹ ഗ്രൂപ്പുമാണ് ഇതിന്റെയെല്ലാം പിന്നിൽ എന്നാണ് പൊലീസ് വിശ്വസിക്കുന്നത്. 2022ൽ പഞ്ചാബ് ഗായകനായ സിദ്ധു മൂസെവാല കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിൽ പ്രതികൾ എന്ന് സംശയിക്കുന്നവർക്ക് കബഡി പ്രൊമോട്ടർമാരുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 

Also Read: IPL: 25 കോടിയിൽ ഗ്രീനിന് ലഭിക്കുക 9 കോടി മാത്രം; 18 കോടിയിൽ മതീഷയ്ക്ക് 12 കോടി ലഭിക്കും

ഒരു മത്സരം നടത്തുന്നതിനുവേണ്ട ബജറ്റിൽ വന്ന മാറ്റത്തിലേക്കാണ് കബഡിയുമായി ആറ് പതിറ്റാണ്ട് നീണ്ട ബന്ധമുള്ള സർവൻ സിംഗ് വിരൽ ചൂണ്ടുന്നത്. കബഡിയുമായി ബന്ധപ്പെട്ട് ഇദ്ദേഹം അഞ്ച് പുസ്തകവും എഴുതിയിട്ടുണ്ട്. ഒരു കബഡി മത്സരം പഞ്ചാബിനുള്ളിൽ നടത്തുന്നതിന് വേണ്ട ബജറ്റ് ഒരു ലക്ഷത്തിൽ നിന്ന് 40 ലക്ഷത്തിലേക്ക് എത്തി. പഞ്ചാബിന് പുറത്ത് നടത്തുന്ന കബഡി മത്സരത്തിന് വേണ്ട തുകയെ കുറിച്ചും സർവൻ സിംഗ് സംസാരിച്ചു. 

"ഇംഗ്ലണ്ടിൽ ആണ് മത്സരം നടത്തുന്നത് എങ്കിൽ 100,00 പൗണ്ട് വരെ ബജറ്റ് വന്നേക്കാം. ടൊറന്റോയിലാണെങ്കിഷ 400,000 അമേരിക്കൻ ഡോളർ മുതൽ 500,000 അമേരിക്കൻ ഡോളർ വരെയാവുന്നു. കമന്റേറ്റർമാക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം 5000 രൂപ മുതൽ 50,000 രൂപ വരെ."

കബഡി പ്രോ ലീഗിലും പണമൊഴുകുന്നതാണ് കാണുന്നത്. 2025ൽ ഒരു ലേലത്തിൽ 121 കളിക്കാരെ വാങ്ങുന്നതിന് ഫ്രാഞ്ചൈസികൾ ചിലവാക്കിയത് 38 കോടിയോളം രൂപയാണ്. അതിൽ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിച്ചത് ഇറാനിയൻ പ്രതിരോധനിര താരം മുഹമ്മദ് റെസ ഷാദ്ലൂയിക്കാണ്, 2.23 കോടി രൂപ. 

പണമൊഴുക്കുന്ന എൻആർഐകൾ

വിദേശത്ത് നിന്ന് വരുന്ന ഫണ്ട് കൊണ്ടാണ് ഈ ടൂർണമെന്റുകൾ പ്രധാനമായും നടത്തുന്നത് എന്ന് ഡിഐജി ഗുർമീത് ചൗഹാൻ പറഞ്ഞു. പ്രധാനമായും ദോഹയിൽ നിന്നാണ് പണമെത്തുന്നത്. ഇതാണ് കബഡിയിലെ മാറ്റത്തിന് കാരണം. 2000ന്റെ തുടക്കത്തിൽ വിദേശത്ത് കഴിയുന്ന ഇന്ത്യക്കാർ കബഡിയിലേക്ക് വൻതോതിൽ പണമിറക്കി," ഗുർമിത് ചൗഹാൻ പറഞ്ഞു. 

ജഗദിഷ് ബോല ഡ്രഗ് റാക്കറ്റ് കേസിൽ പ്രതികളാക്കപ്പെട്ടവരിൽ നിരവധിപേർ എൻആർഐ കബഡി പ്രൊമോട്ടർമാരോ, മുൻ കബഡി കളിക്കാരോ അതല്ലെങ്കിൽ ടൂർണമെന്റ് സംഘാടകരോ ആയിരുന്നു. "ഇതിന് ശേഷവും കബഡിയിലേക്കുള്ള അനധികൃത പണമൊഴുക്ക് തുടർന്നു. ഇപ്പോൾ ആ പണമൊഴുക്ക് ഇരുളടഞ്ഞ വഴികളിലൂടെയാണ്, ചൗഹാൻ വെളിപ്പെടുത്തി. 

ഇന്റർനെറ്റ് ഉപയോഗം കൂടുതൽ ശക്തമായതോടെ വിദേശ രാജ്യങ്ങളിൽ കബഡിയുടെ ജനപ്രീതി വർധിച്ചു. രണ്ട് ഡസനോളും യുട്യൂബ് ചാനലുകൾ ആണ് പ്രാദേശിക കബഡി മത്സരങ്ങൾ ലൈവ് സ്ട്രീം ചെയ്യുന്നത്. ലക്ഷക്കണക്കിന് കാഴ്ചക്കാരെ ഇവർക്ക് ലഭിക്കുന്നു. കബഡി365 എന്ന യുട്യൂബ് ചാനലിന് തന്നെ 20 ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സ് ഉണ്ട്. 

ചോരയൊഴുക്ക് വർധിച്ചത് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ

കഴിഞ്ഞ മൂന്ന് വർഷത്തിന് ഇടയിലാണ് കബഡിയുമായി ബന്ധപ്പട്ട് ഇത്രയും ആക്രമണങ്ങൾ നടന്നിരിക്കുന്നത്. ഈ വയലൻസിന് കബഡി വ്യവസായത്തിലുണ്ടായ മാറ്റവും കാരണമാണ്. 2022 മാർച്ചിൽ ജലന്ധറിൽ നടന്ന ടൂർണമെന്റിൽ വെച്ചാണ് രാജ്യാന്തര കബഡി താരം സന്ദീപ് നൻഗാൽ വെടിയേറ്റ് മരിച്ചത്. 2025 ജനുവരിയിൽ നൻഗാലിന്റേയും കബഡിയുമായി ബന്ധപ്പെട്ട മറ്റൊരു താരത്തിന്റേയും കൊലപാതക കേസിൽ അറസ്റ്റിലായവരിൽ ആറ് പേർ കൗശൽ ചൗധരി ഗ്യാങ്ങിൽ ഉൾപ്പെട്ടവരാണ്. ഇതിൽ രണ്ട് ഷൂട്ടർമാരും ഉൾപ്പെടുന്നു. 

Also Read: ഫെർമിൻ ലോപ്പസ് ഷോ! കളി മാറ്റിമറിച്ച കരുനീക്കങ്ങൾ; നാല് മിനിറ്റിനിടയിൽ രണ്ട് ഗോളുകൾ

ഒരു തർക്കത്തിന് ഇടയിൽ ആണ് തേജ്പാൽ സിങ് എന്ന 25കാരൻ കൊലപ്പെട്ടത്. തൊട്ടടുത്ത മാസം സംരാല എന്ന സ്ഥലത്ത് മറ്റൊരു താരമായ ഗുർവിന്ദർ സിങ് കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം ബിഷ്ണോയി ഗ്യാങ് സമൂഹമാധ്യമങ്ങളിലൂടെ ഏറ്റെടുത്തിരുന്നു. 

ബാലചുരിയ വധക്കേസിൽ കൊലപാതകത്തിലെ മുഖ്യ ആസുത്രകനായ അയിഷ്ദീപ് സിങ്ങിനെ രാജ്യം വിടാനുള്ള ശ്രമത്തിന് ഇടയിൽ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ ഹർപിന്ദർ സിങ് പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. അപ്പോഴും ഷൂട്ടർമാരിലെ പ്രധാനികൾ സ്വതന്ത്രമായി നടക്കുന്നു. 

ഒത്തുകളിയും ബെറ്റിങ് ഗ്രൂപ്പുകളും

ഈ കൊലപാതകങ്ങൾ പ്രോ കബഡി ലീഗ് മുതൽ പഞ്ചാബിലെ പൊടിപാറുന്ന ഫീൽഡുകളിൽ നടക്കുന്ന മത്സരങ്ങൾ വരെയായി വ്യാപിച്ചുകിടക്കുന്ന വാതുവെപ്പ് വിപണിയും അതുമായി ബന്ധപ്പെട്ട വലിയ തുകകളുമായും ബന്ധപ്പെട്ടിരിക്കുന്നു.

'മത്സരങ്ങൾ തോറ്റുകൊടുക്കാനും മറ്റ്  കൃത്രിമം കാണിക്കാനും തങ്ങൾക്ക് മേൽ വരുന്ന സമ്മർദ്ദത്തെക്കുറിച്ചും, ക്രിമിനൽ സംഘങ്ങളുടെ ഭീഷണികളെക്കുറിച്ചും കളിക്കാർ രഹസ്യമായി സംസാരിക്കാറുണ്ട്,' ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു."

ടൂർണമെന്റ് നടത്താനുള്ള അവകാശങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങളാണ് പല കൊലപാതകങ്ങൾക്കും കാരണമാകുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. "ആര്, ഏത് ടൂർണമെന്റ്, ആരുടെ ബാനറിൽ നടത്തണം എന്നതിനെച്ചൊല്ലി തർക്കങ്ങൾ ഉണ്ടാവുന്നു. ഓരോ കൊലപാതകത്തിലൂടേയും പലപ്പോഴും അധികാരം കൈക്കലാക്കാൻ ഈ ഗ്രൂപ്പുകൾക്ക് കഴിയാറുണ്ട്."

Also Read: Viral Video: ഇതിൽ ആരുടെ ഡാൻസ് ആണ് കിടിലൻ? ട്രെൻഡിനൊപ്പം മെസിയും റൊണാൾഡോയും

സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും ഇടയിലുള്ള വാതുവെപ്പുകൾക്കും പണമിടപാടുകൾക്കും ആപ്പുകളും എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളും ഉപയോഗിക്കുന്നുണ്ട്. ഇത് ഈ മാഫിയയെ പിടികൂടുന്നത് ബുദ്ധിമുട്ടിലാക്കുന്നു. 'ഇങ്ങനെയെല്ലാം സംഭവിക്കുന്നുണ്ട് എന്ന് ഞങ്ങൾക്ക് അറിയാം. പക്ഷേ തെളിയിക്കുക എന്നത് ഏതാണ്ട് അസാധ്യമാണ്,' മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രധാന കളിക്കാർ തന്നെ ക്രിമിനൽ സംഘങ്ങളുടെ ബിനാമികളായി പ്രവർത്തിക്കുകയും ടീമുകളിൽ പണം നിക്ഷേപിക്കുകയും ചെയ്യുന്നതായി പൊലീസ് പറയുന്നു. മത്സരഫലങ്ങൾ ഉപയോഗിച്ച് വ്യക്തി വൈരാഗ്യങ്ങളും പകയും വീട്ടാൻ ഈ കളിക്കാർ  ശ്രമിക്കുന്നു. "സ്പോൺസർഷിപ്പുകൾ മുതൽ സെലിബ്രിറ്റികളുടെ സാന്നിധ്യം വരെ ഇപ്പോൾ തീരുമാനിക്കുന്നത് ഗുണ്ടാ സംഘങ്ങളാണ്," ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. 'രേഖകളിൽ എത്ര സമ്മാനത്തുക കാണിക്കണം എന്നും, രേഖകൾക്ക് പുറത്ത് എത്ര പണം കൈമാറണം എന്നും അവർ നിശ്ചയിക്കുന്നു."

തങ്ങളുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാനാണ് ഗുണ്ടാ സംഘങ്ങൾ കബഡിയെ ഉപയോഗിക്കുന്നതെന്നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നത്.'ഗ്രാമീണ യുവാക്കൾ തങ്ങളെ വെറും ക്രിമിനലുകളായല്ല, മറിച്ച് കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നവരായി കാണണമെന്ന് അവർ ആഗ്രഹിക്കുന്നു. ബാലചുരിയ കൊല ചെയ്യപ്പെട്ട ടൂർണമെന്റിൽ സമ്മാനമായി പ്രഖ്യാപിച്ചിരുന്നത് ട്രാക്റ്റർ ആണ്.

"കൃത്യമായ നിയന്ത്രണങ്ങൾ നിയമങ്ങളും കൊണ്ടുവന്നില്ല എങ്കിൽ കബഡി അതിന്റെ തന്നെ ഭാരത്താൽ തകർന്നു ഇല്ലാതാകുമെന്ന് മുതിർന്ന താരങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഇത് ഞങ്ങൾ  കളിച്ചു വളർന്ന ആ പഴയ കളിയല്ലെന്ന് കോച്ച് ഹർപ്രീത് ബാബ പറയുന്നു. "2000കളിൽ ഫെഡറേഷനുകളായിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ഇന്ന് നൂറുകണക്കിന് സ്വകാര്യ ക്ലബ്ബുകളുണ്ട്, അവയിൽ ഭൂരിഭാഗവും രജിസ്റ്റർ ചെയ്യാത്തവയാണ്. യാതൊരു മേൽനോട്ടവുമില്ലാതെ രാത്രി വൈകുവോളം മത്സരങ്ങൾ നീണ്ടുനിൽക്കുന്നു."

അച്ചടക്കം വീണ്ടെടുക്കുകയും ഈ അത്രിക്രമങ്ങൾക്ക് തടയിടുന്നതിനും വേണ്ടി വിദേശത്തെ കബഡി ഫെഡറേഷനുകൾ ടൂർണമെന്റുകൾക്ക് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്താൻ അടുത്തിടെ ആവശ്യപ്പെട്ട കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. "എന്നാൽ സർക്കാരിന്റെ നിയന്ത്രണവും പോലീസിന്റെ നിരീക്ഷണവും ഇല്ലാതെ അതൊന്നും ഫലം കാണില്ല."

സർവൻ സിംഗിന്റെ വാക്കുകൾ ഇങ്ങനെ, 'കബഡിയിൽ നിർബന്ധിത ഉത്തേജക മരുന്ന് പരിശോധനയും പകൽ സമയത്തുള്ള മത്സരങ്ങളും സർക്കാർ മേൽനോട്ടവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ വലിയ പണക്കൊഴുപ്പും ഗുണ്ടാശക്തികളും ഈ കളിയെ തുടർന്നും നിയന്ത്രിക്കും."

ദ് ഇന്ത്യൻ എക്സ്പ്രസിലെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ ആയ കാഞ്ചൻ വാസ്ദേവ് തയ്യാറാക്കിയ റിപ്പോർട്ട്. 

Read More: വെനസ്വേലയിൽ യുഎസ് വ്യോമാക്രമണത്തിന് പിന്നിലെ കാരണമെന്ത് ? ലക്ഷ്യം മയക്കുമരുന്ന് വേട്ടയോ അതോ എണ്ണയോ ?

Pro Kabadi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: