Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

സുരേന്ദ്രൻ ഡൽഹിയിൽ; ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ശക്തമാകുമ്പോഴാണ് പുതിയ നീക്കം

K Surendran, BJP
ഫൊട്ടോ: ഫെയ്സ്ബുക്ക്/ കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഡല്‍ഹിയില്‍. ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കൊടകര കുഴൽപ്പണ കവർച്ചാ കേസിലും മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ സുന്ദരയ്ക്കു പണം നൽകിയെന്ന കേസിലും ബിജെപി പ്രതിരോധത്തിലായ സാഹചര്യത്തിലാണ് സുരേന്ദ്രന്‍ രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുന്നത്.

സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വരുന്നതിന്റെ സൂചനയാണെന്നാണ് പാര്‍ട്ടിയിലെ മറുവിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതാണോയെന്ന് ഔദ്യോഗികമായി പാര്‍ട്ടി നേതാക്കള്‍ സ്ഥിരീകരിച്ചിട്ടില്ല. പാര്‍ട്ടിക്കെതിരെ സംസ്ഥാനത്തുയരുന്ന ആരോപണങ്ങളില്‍ ദേശീയ നേതൃത്വം സംതൃപ്തരായിരുന്നില്ല.

Also Read: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാൻ ബിജെപി; മൂന്നംഗ സമിതിയെ നിയോഗിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിലെ ഫണ്ട് വിനിയോഗം അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ പാര്‍ട്ടി നിയോഗിച്ചിരുന്നു. ജേക്കബ് തോമസ്, വി.ആനന്ദബോസ്, ഇ.ശ്രീധരന്‍ എന്നിവരാണ് സമിതിയില്‍. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങൾ കേള്‍ക്കാന്‍ സുരേഷ് ഗോപിക്കും ചുമതല നല്‍കിയിരുന്നു.

കൊടകരയില്‍ വച്ച് 3.5 കോടി രൂപ കവര്‍ച്ച ചെയ്ത കേസില്‍ ഇതിനോടകം തന്നെ നിരവധി ബിജെപി നേതാക്കളെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും ഇതില്‍ ഉള്‍പ്പെടുന്നു. മഞ്ചേശ്വരത്താവട്ടെ, ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയ്ക്കു പണം നൽകിയെന്ന കേസിൽ കെ സുരേന്ദ്രനെ പ്രതി ചേർത്തിരിക്കുകയാണ് പൊലീസ്.

തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ നേതൃത്വ മാറ്റം വേണമെന്ന് പാര്‍ട്ടിക്കുളളിൽ ആവശ്യം ഉയരുമ്പോഴാണ് ഈ സംഭവവികാസങ്ങള്‍. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സിറ്റിങ് സീറ്റായ നേമം നഷ്ടപ്പെടുകയും, വോട്ട് വിഹിതം 14.4 നിന്ന് 11.3 ആയി കുറയുകയും ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: K surendran in delhi to meet bjp national leaders

Next Story
സ്വകാര്യ ആശുപത്രികളിലെ വാക്സിന് വില നിശ്ചയിച്ച് കേന്ദ്രംcovid, covid vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com