ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻെറ (ഐ എസ് ആർഒ) പുതിയ ചെയർമാനായി പ്രമുഖ ശാസ്ത്രജ്ഞനായ ഡോ. ശിവൻ. കെ യെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. എ. എസ് കിരൺ കുമാർ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

മൂന്ന് വർഷമാണ് ചെയർമാന്രെ കാലാവധി. നിലവിൽ വിക്രം സാരാഭായ് സ്പെയ്സ് സെന്രർ ഡയറക്ടറാണ് ശിവൻ. ജനുവരി 14 ന് നിലവിലത്തെ ചെയർമാൻ കിരൺകുമാർ കാലാവധി പൂർത്തിയാക്കിയ ശേഷമായിരിക്കും ഇദ്ദേഹം ചുമതലയേറ്റെടുക്കുക. തമിഴ്‌നാട്ടിലെ നാഗർകോവിൽ സ്വദേശിയാണ് ശിവൻ. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും 1980ൽ എയറോനോട്ടിക്കൽ എൻജിയനിയറിങിൽ ബിരുദം നേടിയ ശിവൻ ബാഗ്ലൂർ ഐ ഐ എസ് സി യിൽ നിന്നും 1982 ൽ എയോറോ സെ്പ്‌യ്സിൽ മാസറ്റർ ബിരുദവും നേടി. ബോംബേ ഐ ഐടിയിൽ നിന്നും   2006 ൽ എയോസ്പെയ്സ് എൻജിനിയറിങ്ങിൽ ഗവേഷണ ബിരുദവും നേടി.

മാസ്റ്റർ ബിരുദം നേടിയ ശേഷം 1982 ലാണ് അദ്ദേഹം ഐ എസ് ആർ ഒയിൽ ചേർന്നത്. പി എസ് എൽ വി പ്രോജക്റ്റിന്രെ ഭാഗമായിരുന്ന അദ്ദേഹം അതിന്രെ മിഷൻ പ്ലാനിങ്, മിഷൻ ഡിസൈനിങ്, മിഷൻ ഇന്രഗ്രേഷൻ, അനാലിസിസ് എന്നീ മേഖലകളിലെല്ലാം നിർണ്ണായക പങ്ക് വഹിച്ചിരുന്നു.

നിരവധി ലേഖനങ്ങൾ വിവിധ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹമെഴുതിയിട്ടുണ്ട്. ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് എൻജിനിയറ്, എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, സിസ്റ്റംസ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ ഫെല്ലോയാണ്.

നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഡോ.വിക്രം സാരാഭായ് റിസർച്ച് അവാർഡ്, ചെന്നൈ സത്യഭാമ സർവകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് സയൻസ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ