/indian-express-malayalam/media/media_files/uploads/2017/06/kk-venugopal1200px-Kottayan_Katankot_Venugopal_K_K_Venugopal.jpg)
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെകെ വേണുഗോപാല്‍ രാജ്യത്തിന്റെ പതിനഞ്ചാമത് അറ്റോര്‍ണി ജനറലാവും. നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. നേരത്തേ നിയമ മന്ത്രാലയം 86 കാരനായ വേണുഗോപാലിന്‍റെ പേര് നിർദേശിച്ചിരുന്നു.
ഒരു ടേംകൂടി തുടരാൻ താത്പര്യമില്ലെന്നു മുകുൾ റോഹ്തഗി തീരുമാനിച്ചതിനെത്തുടർന്നാണു പുതിയ ആളെ നിയമിക്കുന്നത്. മൊറാർജി ദേശായി സർക്കാരിന്‍റെ കാലത്ത് വേണുഗോപാൽ അഡീഷണൽ സോളിസിറ്റേഴ്സ് ജനറൽ ആയി പ്രവർത്തിച്ചിട്ടുണ്ട്.
ഭരണഘടനാ വിദഗ്ധനായാണ് കെകെ വേണുഗോപാല്‍ അറിയപ്പെടുന്നത്. മുതിര്‍ന്ന അഭിഭാഷകരന്‍ ഹാരിഷ് സാല്‍വെ, സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ എന്നിവരുടേ പേരുകള്‍ നേരത്തെ പറഞ്ഞ് കേട്ടിരുന്നെങ്കിലും വേണുഗോപാലിനാണ് പരിഗണന നല്‍കിയത്.
കഴിഞ്ഞ അറുപത് വര്‍ഷമായി സുപ്രിം കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയാണ് കെകെ വേണുഗോപാല്‍. 1960 മുതല്‍ അദ്ദേഹം വിവിധ കേസുകളില്‍ സുപ്രിം കോടതിയില്‍ ഹാജരാകുന്നുണ്ട്. മുകുള്‍ റോത്ത്ഗിയുടെ കാലാവധി ഈ മാസം 11 ന് അവസാനിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷം കാലാവധി നീട്ടി നല്‍കിയെങ്കിലും റോത്ത്ഗി താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. തനിക്ക് സ്വകാര്യ പ്രാക്ടീസിലേക്ക് മടങ്ങിപ്പോകണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us