ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ വെറ്ററിനറി ഡോക്ടറെ ക്രൂരബലാത്സംഗ ത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ പ്രതികളുടെ വിചാരണ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഉത്തരവിട്ടു. അതിവേഗ കോടതി സജ്ജമാക്കി വിചാരണ നടപടികൾ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി അധികൃതർക്ക് നിർദേശം നൽകി. കൊലപാതകത്തെ അതിഭീകരമായ അവസ്ഥയെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇരയായ ഡോക്‌ടറുടെ കുടംബത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്നും നീതി ലഭ്യമാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും ചന്ദ്രശേഖര റാവു ഉറപ്പ് നൽകി.

പ്രതികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രതിഷേധം നടന്നിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർദേശം. പ്രതികളായ നാലുപേര്‍ക്കും തൂക്കുകയര്‍ വിധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡോക്ടര്‍ താമസിച്ചിരുന്ന കോളനിയിലെ താമസക്കാരാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Read Also: ഫോണ്‍ വിളിക്ക് വലിയ വില കൊടുക്കേണ്ടി വരും; കോള്‍ നിരക്ക് കുത്തനെ കൂട്ടി വോഡഫോണും എയർടെല്ലും

യുവതിയുടെ വീട് സന്ദർശിക്കാനെത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരെയും ചലച്ചിത്ര താരങ്ങളെയും നാട്ടുകാര്‍ തടഞ്ഞു. മരണത്തില്‍ ദുഃഖം രേഖപ്പെടുത്താന്‍ ആരും ഇങ്ങോട്ട് വരേണ്ടെന്നും നീതി നടപ്പ ക്കുകയാണ് വേണ്ടതെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കോളനിയിലേക്കുള്ള ഗേറ്റ് അടച്ചുകൊണ്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ‘മാധ്യമങ്ങളും പൊലീസും ഇങ്ങോട്ട് പ്രവേശിക്കരുത്’ എന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു പ്രതിഷേധം. കുറ്റം ചെയ്തവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അതിവേഗം നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം എംഎല്‍എ ജെ.രംഗ റെഡ്ഡി മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനോട് ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook