scorecardresearch

Latest News

വിമാനത്തിലെ പ്രതിഷേധം: ‘ജയരാജനെതിരെ എന്തുകൊണ്ട് കേസില്ല?’; ഉടന്‍ നടപടിയെടുക്കുമെന്ന് കേന്ദ്രം

ഹൈബി ഈഡന്‍ എംപിയുടെ ട്വീറ്റിന് മറുപടിയായാണ് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ ഇക്കാര്യം വ്യക്തമാക്കിയത്

Protest against CM Pinarayi Vijayan

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗൊ വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രതിഷേധിച്ച രണ്ട് യാത്രക്കാരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍ കയ്യേറ്റം ചെയ്യുന്നത് വ്യക്തമാണെന്നും എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും ചോദിച്ചുകൊണ്ടുള്ള ഹൈബി ഈഡന്‍ എംപിയുടെ ട്വീറ്റിന് മറുപടിയായാണ് സിന്ധ്യ ഇക്കാര്യം വ്യക്തമാക്കിയത്.

സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും പരാതിക്കാരനുമായ അനില്‍കുമാറുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രി ചെയ്ത ഇൻഡിഗോ വിമാനത്തിൽ വച്ചാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ. കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യമുന്നയിച്ച് പ്രതിഷേധിച്ചത്.

കേസിലെ മൂന്നാം പ്രതിക്കായി പൊലീസ് ഇന്ന് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുമെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. കോൺഗ്രസ് അനുഭാവിയായ സുനിത് നാരായണൻ അറസ്റ്റിലായ ഫർസീൻ മജീദിന്റെ സുഹൃത്താണ്. പ്രതിഷേധത്തിന്റെ വീഡിയോ പകർത്തിയ ഇയാൾ മറ്റു രണ്ട് പേരെയും വിമാനത്താവളത്തിൽ പിടിച്ചു വച്ചപ്പോൾ യാത്രക്കാർക്കൊപ്പം രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്.

മൂന്ന് ദിവസം കഴിഞ്ഞിട്ടും സുനിതിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്. സുനിതിന്റെ വീട്ടിൽ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തിയെങ്കിലും എവിടെയാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റെഷനുകൾ തുടങ്ങി പ്രധാന ഇടങ്ങളിലെല്ലാം ലുക്കൗട്ട് നോട്ടീസ് നൽകും.

ഇതിനിടെ കേസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ജൂഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ ആയിരുന്നു കേസ് ഇന്നലെ പരിഗണിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും പ്രിൻസിപ്പൽ സെഷൻസ് കൂടിയാകും പരിഗണിക്കുക.

Also Read: വിമാനത്തിലെ പ്രതിഷേധം: മൂന്ന് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല; മൂന്നാമനായി ലുക്കൗട്ട് നോട്ടീസ് ഉടൻ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Jyotiraditya scindia on protest against cm pinarayi vijan inside indigo flight