scorecardresearch

ഇന്ത്യയ്ക്കെതിരായ ആരോപണം നിസാരമായിരുന്നില്ല; പ്രശ്നം സുതാര്യമായി പരിഹരിക്കാൻ സഹകരിക്കണം: ജസ്റ്റിൻ ട്രൂഡോ

ഇന്ത്യയ്ക്കെതിരായ ആരോപണം നിസാരമായല്ല അവതരിപ്പിച്ചത്; സുതാര്യമായി പരിഹരിക്കാൻ സഹകരിക്കണം: ജസ്റ്റിൻ ട്രൂഡോ

ഇന്ത്യയ്ക്കെതിരായ ആരോപണം നിസാരമായല്ല അവതരിപ്പിച്ചത്; സുതാര്യമായി പരിഹരിക്കാൻ സഹകരിക്കണം: ജസ്റ്റിൻ ട്രൂഡോ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
SIKH MURDER | Canada | India

രാജ്യത്തെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണം; കാനഡക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

ഒട്ടാവ: കാനഡയിലെ നിയമസംവിധാനങ്ങൾ നടപ്പാക്കുന്നതിൽ ഇന്ത്യ സഹകരിക്കുകയാണ് വേണ്ടതെന്ന് ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഖലിസ്ഥാനി വിഘടനവാദി നേതാവിന്റെ വധവുമായി ബന്ധപ്പെട്ട് കാനഡ ഉയർത്തുന്ന ആരോപണങ്ങൾ വിശ്വസനീയവും അതീവ ഗുരുതരവുമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ഇന്ത്യൻ സർക്കാർ ഈ വിഷയം ഗൌരവത്തോടെ തന്നെ പരിഗണിക്കണമെന്നും ഈ വിഷയം സുതാര്യമായി പരിഹരിക്കാൻ സഹകരിക്കണമെന്നും ട്രൂഡോ യുഎൻ ജനറൽ അസംബ്ലിയിലാണ് ആവശ്യപ്പെട്ടത്. "ഇത്തരമൊരു സുപ്രധാന വിഷയം പാർലമെന്റിൽ നിസാരമായിട്ടല്ല അവതരിപ്പിച്ചത്. കൃത്യമായ തെളിവുകളുടേയും മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പാർലമെന്റിൽ ഇക്കാര്യം പറഞ്ഞത്. ഇന്ത്യ വളർന്നുവരുന്ന പ്രാധാന്യമുള്ള രാജ്യമാണെന്നതിലും നമ്മൾ തുടർന്നും പ്രവർത്തിക്കേണ്ടതുണ്ട് എന്നതിലും തർക്കമില്ല.

ഞങ്ങൾ ഇന്ത്യയെ പ്രകോപിപ്പിക്കാനോ പ്രശ്നങ്ങൾ ഉണ്ടാക്കാനോ നോക്കുന്നില്ല. എന്നാൽ നിയമവാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ചും കാനഡക്കാരെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞങ്ങൾക്ക് ആശയക്കുഴപ്പമൊന്നുമില്ല. അതുകൊണ്ടാണ് വിഷയത്തിന്റെ സത്യാവസ്ഥ കണ്ടെത്താനും പുറത്തുകൊണ്ടുവരാനും, നീതിയും ഉത്തരവാദിത്തവും നടപ്പാക്കാൻ അനുവദിക്കുന്നതിനുള്ള പ്രക്രിയകൾ സ്ഥാപിക്കുന്നതിന് ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നത്.

കാനഡ നിയമവാഴ്ചയുള്ള രാജ്യമാണ്. കാനഡക്കാരെ സുരക്ഷിതരായി നിലനിർത്തുന്നതിനും ഞങ്ങളുടെ മൂല്യങ്ങളും അന്തർദേശീയ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രമവും ഉയർത്തിപ്പിടിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഞങ്ങൾ തുടർന്നും ചെയ്യാൻ പോകുന്നു. അതിലാണ് ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ. ഇത് ഗൗരവമായി കാണാനും ഈ വിഷയത്തിൽ പൂർണ്ണ സുതാര്യതയും ഉത്തരവാദിത്തവും നീതിയും ഉറപ്പാക്കാനും, ഞങ്ങളോടൊപ്പം പ്രവർത്തിക്കാനും ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ്,” കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു.

Canada News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: