Latest News

രാജ്യത്ത് കൊളോണിയൽ നിയമ വ്യവസ്ഥ; ‘ഇന്ത്യൻ വൽക്കരണ’ത്തിന് സമയമായി: ചീഫ് ജസ്റ്റിസ്

. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ “കൊളോണിയൽ” കാലത്തെ നിയമങ്ങൾ പാലിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ്

Supreme Court Chief Justice, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, SA Bobde, എസ്.എ ബോബ്ഡെ, Justice NV Ramana, ജസ്റ്റിസ് എൻ.വി രമണ, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: രാജ്യത്ത് നിയമവ്യവസ്ഥയുടെ “ഇന്ത്യൻവൽക്കരണം” അനിവാര്യമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ “കൊളോണിയൽ” കാലത്തെ നിയമങ്ങൾ പാലിക്കുന്നുവെന്നും “ഇന്ത്യൻ ജനതയ്ക്ക് ഏറ്റവും അനുയോജ്യമായവ അല്ലായിരിക്കാം അവയെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. അന്തരിച്ച ജസ്റ്റിസ് എംഎം ശാന്തനഗൗഡറിന് ആദരാഞ്ജലി അർപ്പിക്കാൻ കർണാടക സ്റ്റേറ്റ് ബാർ കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതികൾ സുതാര്യവും ഉത്തരവാദിത്തബോധമുള്ളവയും ആയിരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യകത രമണ എടുത്തുപറഞ്ഞു. “കോടതികൾ ആശ്വാസകരമാകണം … ഏതൊരു നിയമവ്യവസ്ഥയുടെയും ശ്രദ്ധാകേന്ദ്രം വ്യവഹാരികളാണ് … കോടതികൾ സുതാര്യവും ഉത്തരവാദിത്തബോധമുള്ളതുമായിരിക്കണം,” ചീഫ് ജസ്റ്റിസ് പറഞ്ഞതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.

Read More: മുന്‍ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബദൽ തർക്ക പരിഹാരങ്ങൾ (എഡിആർ) വഴി വിഭവങ്ങൾ ലാഭിക്കാനും കേസുകളുടെ കാലതാമസം ഒഴിവാക്കാനും കഴിയുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

നീതിന്യായ വ്യവസ്ഥയിലേക്ക് തുല്യമായ പ്രവേശനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഗ്രാമീണ ജനതയെ ഒഴിവാക്കപ്പെടുകയാണ്, അവർക്ക് ഇംഗ്ലീഷിലെ നടപടിക്രമങ്ങൾ മനസ്സിലാകുന്നില്ല. അവർ കൂടുതൽ പണം ചിലവഴിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Justice system colonial not suited for indian population says cji

Next Story
മുന്‍ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുBabul Supriyo, Trinamool Congress, Babul Supriyo joins TMC, former union minister Babul Supriyo joins TMC, Ex-BJP MP Babul Supriyo joins TMC, west bengal, mamata banerjee, BJP, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com