/indian-express-malayalam/media/media_files/2025/11/24/jus-suryakanth-2025-11-24-12-13-52.jpg)
ജസ്റ്റിസ് സൂര്യകാന്തിൻറ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് (Photo: X@Narendra Modi)
53rd CJI Justice Surya Kant: ന്യൂഡൽഹി: രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശ രാജ്യങ്ങളിൽ നിന്നുള്ള ജഡ്ജിമാർ അടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ് ഐ ആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.
ഒക്ടോബർ 30-നാണ് ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്സിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തറിക്കിയത്. രാഷ്ട്രപതി ദ്രൗപദി മുർമ്മുവാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. 2027 ഫെബ്രുവരി ഒൻപത് വരെയെണ് അദ്ദേഹത്തിൻറെ കാലാവധി. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസ് ആണ് സൂര്യകാന്ത്. ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിയെന്ന നേട്ടം സ്വന്തമാക്കിക്കൊണ്ടാണ് സൂര്യകാന്തിന്റെ വരവ്.
Also Read:ഡൽഹി സ്‌ഫോടനം; പ്രതികൾക്ക് വിദേശത്ത് നിന്ന് ലഭിച്ചത് 42 ബോംബ് നിർമ്മാണ വീഡിയോകൾ
ഹരിയാനയിലെ ഹിസാറിൽ 1962 ഫെബ്രുവരി 10 നാണ് അദ്ദേഹം ജനിച്ചത്. ഗ്രാമത്തിലെ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സൂര്യകാന്ത്, 1984 ൽ മഹർഷി ദയാനന്ദ സർവ്വകലാശാലയിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കി. ഹിസാറിലെ ജില്ലാ കോടതിയിൽ അഭിഭാഷകനായാണ് അദ്ദേഹം പ്രവർത്തനം ആരംഭിച്ചത്. പിന്നീട് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി ചണ്ഡിഗഡിലേക്ക് അദ്ദേഹം മാറി.
Also Read: ഡൽഹിയിൽ സ്‌കൂൾ കായിക മത്സരങ്ങൾ വിലക്കി സുപ്രീം കോടതി; നടപടി വായുമലീനികരണത്തിന്റെ പശ്ചാത്തലത്തിൽ
38 -ാം വയസ്സിൽ ഹരിയാനയുടെ അഡ്വക്കേറ്റ് ജനറലായി ചുമതല ഏറ്റു. 2004 ൽ അദ്ദേഹത്തെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. 2011 ൽ സൂര്യകാന്ത്, കുരുക്ഷേത്ര സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. നീണ്ട 14 വർഷം ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ച അദ്ദേഹത്തെ 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. 2019 മെയ് 24 നാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്.
സുപ്രിം കോടതി ഭരണഘടന ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളിൽ ഉടൻ നടപടിയുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഇതിനായി കൂടൂതൽ ഭരണഘടന ബെഞ്ചുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കി. കെട്ടി കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറയുന്നു.
Read More: ബില്ലുകൾ തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമില്ല; ഫെഡറൽ തത്വങ്ങൾ പാലിക്കപ്പെടണം: സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us