ശബരിമല വിധി വായിച്ചുനോക്കൂ; സുപ്രീം കോടതിയില്‍ സ്വരം കടുപ്പിച്ച് ജസ്റ്റിസ് നരിമാന്‍

കോടതി ഉത്തരവുകൾ കളിക്കാനുള്ളതല്ലെന്നും ജസ്റ്റിസ് ആർ.എഫ്.നരിമാൻ

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയം സുപ്രീം കോടതിയില്‍ വീണ്ടും പരാമര്‍ശിച്ച് ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍. ശബരിമല കേസിൽ  കഴിഞ്ഞദിവസം പുറപ്പെടുവിച്ച അതീവ പ്രധാനമുള്ള ഭിന്നവിധി വായിച്ചുനോക്കാൻ അദ്ദേഹം സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു.

കർണാടകയിലെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ.ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി പരിഗണിക്കവെയാണു ജസ്റ്റിസ് നരിമാൻ ശബരിമല വിഷയം പരാമർശിച്ചത്.

Read Also: മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം: നിലപാട് വ്യക്തമാക്കി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

“ശബരിമലയുമായി ബന്ധപ്പെട്ട ഞങ്ങളുടെ ഭിന്നവിധി വായിച്ചുനോക്കണം. ഞങ്ങളുടെ ഉത്തരവുകള്‍ കളിക്കാനുള്ളതല്ല. ഞങ്ങളുടെ ഉത്തരവിലെ നിലപാട് നിങ്ങളുടെ സര്‍ക്കാരിനെ അറിയിക്കൂ,” ജസ്റ്റിസ് നരിമാന്‍ തുഷാർ മേത്തയോട് പറഞ്ഞു.

ശബരിമല വിഷയത്തിലെ വിധി വായിച്ചുനോക്കാന്‍ നിങ്ങളുടെ സര്‍ക്കാരിനോട് പറയണം. അത് വളരെ പ്രധാനപ്പെട്ട വിധിയാണ്. സര്‍ക്കാരിനോടും ഉദ്യോഗസ്ഥരോടും വിധിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വായിച്ചു മനസിലാക്കാന്‍ പറയുക. കോടതി വിധികളോട് കളിക്കരുതെന്നും ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.

മതാരാധനയും വിശ്വാസവും സംബന്ധിച്ച സുപ്രധാന വിഷയങ്ങളിൽ വിശാല ബഞ്ച് തീരുമാനമെടുത്ത ശേഷം ശബരിമല യുവതീപ്രവേശന കേസിലെ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാമെന്ന ഭരണഘടനാ ബഞ്ചിലെ ചീഫ് ജസ്റ്റിസ് അടക്കമുള്ള മൂന്ന് ജസ്റ്റിസുമാരുടെ നിലപാടിനെ ശക്‌തമായി എതിർത്ത ജഡ്‌ജിയാണ് ജസ്റ്റിസ് നരിമാൻ. ജസ്റ്റിസ് നരിമാനൊപ്പം ജസ്റ്റിസ് ഡി.വെെ.ചന്ദ്രചൂഡും ഇതിനെ എതിർത്തു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ തള്ളികളയണമെന്നും പുനഃപരിശോധനയുടെ ആവശ്യമില്ലെന്നുമായിരുന്നു ഇരുവരുടെയും നിലപാട്.

Read Also: നിലപാട് മയപ്പെടുത്തി ഖാന്‍വില്‍ക്കര്‍; മതവിശ്വാസത്തിലെ കോടതി ഇടപെടൽ തര്‍ക്കവിഷയമെന്ന് ചീഫ് ജസ്റ്റിസ്

കോടതികള്‍ക്കു മുന്‍പിലുള്ള വിശുദ്ധ ഗ്രന്ഥം ഇന്ത്യന്‍ ഭരണഘടന മാത്രമാണെന്ന് ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ പറഞ്ഞിരുന്നു. എല്ലാ പുനഃപരിശോധനാ ഹര്‍ജികളും തള്ളണമെന്ന് ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ നിലപാടെടുത്തു. മുന്‍പ് പുറപ്പെടുവിച്ച വിധിയില്‍ ഉറച്ചുനില്‍ക്കുന്നു. മുസ്ലിം, പാഴ്‌സി സ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനം ശബരിമല കേസ് പരിഗണിക്കുന്ന ബഞ്ചിനു വിടരുത്. രണ്ട് വിഷയങ്ങളും കൂടിക്കുഴയ്ക്കരുത്. ശാരീരിക വിവേചനങ്ങള്‍ക്കെതിരെയുള്ളതാണ് തങ്ങളുടെ ആദ്യ വിധി.

കോടതി വിധിയോട് വിയോജിപ്പ് രേഖപ്പെടുത്താം. എന്നാല്‍, സംഘടിത പ്രക്ഷോഭങ്ങളിലൂടെ അതിനെ അട്ടിമറയ്ക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന അക്രമ സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Justice nariman about sabarimala women entry judgement supreme court

Next Story
ഇന്ത്യയുടെ ഉയര്‍ച്ചയ്ക്കു തടസം ഡല്‍ഹിയുടെ പിടിവാശികൾ: വിദേശകാര്യ മന്ത്രി S Jaishankar, എസ് ജയശങ്കര്‍, S Jaishankar speech, എസ് ജയശങ്കറുടെ പ്രഭാഷണം,  S Jaishankar RNG lecture, എസ് ജയശങ്കറുടെ രാംനാഥ് ഗോയങ്കെ സ്മാരക പ്രഭാഷണം, External affairs minister S Jaishankar, വിദേശകാര്യ മന്ത്രി എസ് ജയശങ്കറുടെ രാംനാഥ് ഗോയങ്കെ സ്മാരക പ്രഭാഷണം, Jaishankar RNG lecture, RNG lecture Jaishankar, Pakistan, പാക്കിസ്താൻ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com