Latest News

നീതി ഒരിക്കലും പ്രതികാരത്തിന്റെ രൂപമെടുക്കരുത്: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ വെളളിയാഴ്ച പുലർച്ചെയാണ് പൊലീസ് വെടിവച്ച് കൊന്നത്

Bobde, ie malayalam

ന്യൂഡൽഹി: നീതി ഒരിക്കലും പ്രതികാരത്തിന്റെ രൂപമെടുക്കരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.

”രാജ്യത്ത് സമീപകാല സംഭവങ്ങൾ പഴയ സംവാദത്തിന് പുതിയ ഊർജസ്വലത നൽകി. ക്രിമിനൽ നീതിന്യായ വ്യവസ്ഥ പുനശ്ചിന്തവിധേയമാക്കണം എന്നതിലും, ക്രിമിനൽ കേസ് തീർപ്പാക്കാൻ ആത്യന്തികമായി എടുക്കുന്ന സമയത്തിൽ മാറ്റം വരണമെന്നതിലും സംശയമില്ല. പക്ഷേ, നീതി ഒരിക്കലും ഉണ്ടാകില്ലെന്നും തൽക്ഷണം ആയിരിക്കണമെന്നും ഞാൻ കരുതുന്നില്ല, നീതി ഒരിക്കലും പ്രതികാരത്തിന്റെ രൂപമെടുക്കരുത്. പ്രതികാരമായി മാറിയാൽ നീതിയുടെ സ്വഭാവം നഷ്ടപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു” രാജസ്ഥാനിലെ ജോധ്പൂരിൽ ഒരു പരിപാടിയിൽ സംസാരിക്കവെ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ വെളളിയാഴ്ച പുലർച്ചെയാണ് പൊലീസ് വെടിവച്ച് കൊന്നത്. പ്രതികൾ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. പ്രതികൾ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തപ്പോഴാണ് പൊലീസ് തിരിച്ചടിച്ചതെന്ന് സൈബരാബാദ് പൊലീസ് കമ്മീഷണർ വി.സി.സജ്ജ്‌നാർ പറഞ്ഞു.

Read Also: ഹൈദരാബാദ് വെടിവയ്‌പ്: പൊലീസ് നടപടിയെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

കൊല്ലപ്പെട്ട ഡോക്ടറുടെ മൊബൈൽ ഫോൺ ഉൾപ്പടെയുള്ള തെളിവുകൾ ഒളിപ്പിച്ചുവച്ചുവെന്ന് പറഞ്ഞ സ്ഥലത്ത് തെളിവെടുപ്പിനുവേണ്ടിയാണ് പ്രതികളെ എത്തിച്ചത്. എന്നാൽ പൊലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പ്രതികൾ കല്ലും വടിയും ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ തുടങ്ങി. ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്ത ശേഷം മുന്നേട്ട് പോയ പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു. രണ്ടു പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് പൊലീസ് തിരിച്ചടിക്കാൻ ആരംഭിച്ചത്. ഇത്രയും നടന്നത് അഞ്ചു, പത്ത് മിനിറ്റുകൾക്കുള്ളിലാണെന്നും കമ്മീഷ്ണർ വ്യക്തമാക്കി.

സംഭവം നടന്ന് മണിക്കൂറുകൾക്കകം, നാലു പ്രതികളുടെയും മൃതദേഹങ്ങൾ ഡിസംബർ 9 രാത്രി 8 മണിവരെ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. നിയമവിരുദ്ധമായ കൊലപാതകമാണെന്ന് ആരോപിച്ച്, സംഭവത്തിൽ ജുഡീഷ്യൽ ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ ലഭിച്ച നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഉത്തരവ്.

വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ച നാലു പ്രതികളെ നവംബർ 29 നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലുപേരും പൊലീസ് കസ്റ്റഡിയിലായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Justice must never take form of revenge cji bobde

Next Story
രാജ്യം ഭരിക്കുന്നയാൾ അക്രമത്തിൽ വിശ്വസിക്കുന്നതിനാലാണ് ജനം നിയമം കയ്യിലെടുക്കുന്നത്: രാഹുൽ ഗാന്ധിLok Sabha election, ലോക്സഭ തിരഞ്ഞെടുപ്പ്, election in amethi, രാഹുൽ ഗാന്ധി, rahul gandhi, smriti irani, election 2019, lok sabha polls, lok sabha polls 2019, amethi development,
The moderation of comments is automated and not cleared manually by malayalam.indianexpress.com