Latest News

ഡൽഹി കലാപം: ഹർജികൾ പരിഗണിച്ച ഹൈക്കോടതി ജഡ്ജിക്ക് സ്ഥലംമാറ്റം

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് ജസ്റ്റിസ് മുരളീധർ നിർദേശിച്ചിരുന്നു

Justice Muralidhar, ജസ്റ്റിസ് മുരളീധർ, Justice Muralidhar transferred,ബിജെപി , Justice Muralidhar transferred to Punjab & Haryana HC, Delhi HC Justice Muralidhar transferred, Supreme Court collegium, SC collegium transfers, indian express, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് ജസ്റ്റിസ് മുരളീധർ നിർദേശിച്ചിരുന്നു. പഞ്ചാബ്-ഹരിയാന ഹൈകോടതിയിലേക്കാണ് സ്ഥലംമാറ്റം. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ പ്രകോപന പ്രസംഗങ്ങളുടെ വീഡിയോ പരിശോധിച്ച് കേസെടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണറോട് ജസ്റ്റിസ് മുരളീധർ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലംമാറ്റിയുള്ള ഉത്തരവ് ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ സര്‍ക്കാര്‍ പുറത്തിറക്കി.

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയം ഫെബ്രുവരി 12-നാണ് മുരളീധറിനെ മാറ്റാൻ ശുപാർശ ചെയ്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് ഉത്തരവെന്നാണ് നിയമമന്ത്രാലയം പറയുന്നത്.

ബിജെപി നേതാക്കളായ കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരെ കേസെടുക്കുന്നത് പരിഗണിക്കാൻ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ, ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Justice muralidhar transferred to punjab haryana hc

Next Story
ഡൽഹി സംഘർഷം: മരണസംഖ്യ 27, സെെന്യത്തെ വിന്യസിക്കണമെന്ന് കേജ്‌രിവാൾ, 106 പേർ അറസ്റ്റിൽDelhi riot, ഡല്‍ഹി കലാപം, Delhi violence, ഡല്‍ഹി അക്രമങ്ങള്‍, Delhi violence first arrest, ഡല്‍ഹി അക്രമം ആദ്യ അറസ്റ്റ്‌, delhi police, ഡല്‍ഹി പൊലീസ്‌, Delhi communal violence, ഡല്‍ഹി വര്‍ഗീയ അക്രമങ്ങള്‍, Shiv Vihar, ശിവ് വിഹാര്‍, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com