കൊൽക്കത്ത: തനിക്കെതിരെയുള്ള സുപ്രീം കോടതി വിധിക്കെതിരെ നിരാഹാര സമരം നടത്തുമെന്ന് ജസ്റ്റിസ് സി.എസ് കർണൻ. തനിക്കെതിരെ കേസും ജോലിക്കേർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണവും നീക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഡൽഹി അടക്കമുള്ള നാല് നഗരങ്ങളിൽ നിരാഹാര സമരം നടത്തുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഡൽഹി, ചെന്നൈ, കൊൽക്കത്ത, ലക്നൗ എന്നീ നഗരങ്ങളിലാണ് നിരാഹാര സമരം നടത്തുക.
തനിക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസും അറസ്റ്റ് വാറന്റും പിന്‍വലിക്കാനും, ജോലിയ്ക്കുള്ള നിയന്ത്രണം നീക്കാനും ആവശ്യപ്പെട്ടാണ് കര്‍ണന്റെ നിരാഹാര സമരം. ഡല്‍ഹിയില്‍ രാഷ്ട്രപതിഭവനു മുന്നിലോ, രാം ലീല മൈതാനത്തോ സമരം നടത്താനാണ് കര്‍ണന്റെ നീക്കം.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും പ്രമുഖ ജഡ്ജിമാര്‍ക്കുമെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് നേരിട്ട് ഹാജരാകാന്‍ കൊല്‍ക്കത്ത കോടതിയിലെ ജസ്റ്റിസായ കര്‍ണനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. ഫെബ്രുവരി 13 ന് കോടതിയില്‍ ഹാജരാകണമെന്നുള്ള ഉത്തരവ് തള്ളിക്കളഞ്ഞ കര്‍നെതിരെ സുപ്രീംകോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ അറസ്റ്റ് വാറന്റ് തള്ളി ഇതിനെതിരെ നഷ്ടപരിഹാരത്തിന് സ്വയം ഉത്തരവിടുകയും ചെയതിരുന്നു.