കൊൽക്കത്ത: കോടതിയലക്ഷ്യ നടപടി നേരിടുന്ന കൊൽക്കത്ത ഹൈക്കോടതി ജസ്റ്റീസ് സിഎസ് കർണന് വീണ്ടും സുപ്രിംകോടതി ജഡ്ജിമാര്‍ക്കെതിരെ രംഗത്ത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അടക്കം ഏഴ് സുപ്രീം കോടതിയിലെ ഏഴു ജഡ്ജിമാർക്ക് അഞ്ചു വർഷം കഠിന തടവ് അദ്ദേഹം വിധിച്ചു. കൂടാതെ ഓരോ ലക്ഷം രൂപ ജഡ്ജിമാര്‍ പിഴായി അടക്കണമെന്നും അല്ലാത്തപക്ഷം ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.
പട്ടിക ജാതി പട്ടിക വർഗ പീഡനത്തിനെതിരായ 1989ലെയും 2015ലേയും ഭേദഗതി നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്. ഖെഹാറിനെ കൂടാതെ ജ. ദീപക് മിശ്ര, ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മധന്‍ ബി ലോകൂര്‍, പിങ്കൈ ചന്ദ്രഘോഷ്, കുര്യന് ജോസഫ് എന്നിവര്‍ക്കെതിരെയാണ് നടപടി. ദളിത് വിഭാഗത്തിൽപെട്ട ആളായതുകൊണ്ട് തനിക്കെതിരായി ഏഴംഗ ബഞ്ച് ജാതിയ വിവേചനം കാട്ടിയതെന്ന് അദ്ദേഹം ആരോപിച്ചു.
സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനും നീതിന്യായ കോടതികളെ തരംതാഴ്ത്തുന്ന നടപടികളുണ്ടായതിനും ജസ്റ്റീസ് കർണൻ കോടതിയലക്ഷ്യ നടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. പിഴയായി വിധിച്ച ഒരു ലക്ഷം രൂപ വീതം കേന്ദ്ര പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് മുമ്പാകെ ഒരാഴ്ച്ചക്കകം അടക്കണമെന്നും ജ. കര്ണന് നിര്‍ദേശിച്ചു.