Latest News

ജസ്റ്റിസ് കര്‍ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കര്‍ണനെ കൊൽ​ക്ക​ത്ത എ​സ്എ​സ്കെ​എം ആ​ശു​പ​ത്രി​യി​ലാണ് പ്രവേശിപ്പിച്ചത്

Chief Justice of India, JS Kehar, Justice CS Karnan, Justice J chelameshwar, Justice Deepak Mishra, Justice Kurian Joseph, Supreme Court of India, Indian Judiciary

കൊ​ൽ​ക്ക​ത്ത: കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജ​സ്റ്റിസ് ക​ർ​ണ​നെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നെ​ഞ്ചു​വേ​ദ​ന​യു​ണ്ടെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ജ​യി​ലി​ലെ ഡോ​ക്ട​ർ‌​മാ​ർ‌ അ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇതിനു ശേഷമാണ് അദ്ദേഹത്തെ കൊൽ​ക്ക​ത്ത എ​സ്എ​സ്കെ​എം ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ അറസ്റ്റിലായ അദ്ദേഹത്തിന്റെ ജാമ്യ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. കേസിൽ നേരത്തേ തന്നെ ഇദ്ദേഹത്തെ ആറ് മാസത്തെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു.

സുപ്രീം കോടതിയില്‍ നിന്ന് കോടതി അലക്ഷ്യ കേസിൽ ശിക്ഷ വിധിക്കപ്പെട്ട ശേഷം ഇദ്ദേഹം ദീർഘനാൾ ഒളിവിലായിരുന്നു. കോയമ്പത്തൂരില്‍ വച്ചാണ് അദ്ദേഹത്തെ പശ്ചിമബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ കോളേജിന്റെ ഗസ്റ്റ്ഹൗസിലായിരുന്നു അദ്ദേഹം.

കോയമ്പത്തൂരിലെ മരമിച്ചംപെട്ടി എന്ന സ്ഥലത്ത് ഒളിവിൽ താമസിക്കുന്നതിനിടയിലാണ് അറസ്റ്റ്. മൊബെെൽ ഫോൺ സിഗ്നൽ പിന്തുടർന്നാണ് ഈ സ്ഥലം പൊലീസ് കണ്ടെത്തിയത്. കർണനെ കൊൽക്കത്തിയിൽ എത്തിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Justice karnan admitted in hospital with chest pain

Next Story
റാംനാഥ് കോവിന്ദിന് അണ്ണാ ഡിഎംകെ അമ്മ പാര്‍ട്ടിയുടെ പിന്തുണpalanisami
The moderation of comments is automated and not cleared manually by malayalam.indianexpress.com