scorecardresearch

ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരായ പ്രതിഷേധം: അഭിഭാഷക സംഘം 21 ന് ചീഫ് ജസ്റ്റിസിനെ കാണും

മലയാളിയായ ജസ്റ്റിസ് നിഖില്‍ കരിയേലിനെ പട്‌ന ഹൈക്കോടതിയിലേക്കാണു സ്ഥലം മാറ്റിയത്

ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരായ പ്രതിഷേധം: അഭിഭാഷക സംഘം 21 ന് ചീഫ് ജസ്റ്റിസിനെ കാണും

അഹമ്മദാബാദ്: ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നിഖില്‍ കരിയേലിനെ സ്ഥലം മാറ്റിയതിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം തുടരുന്നു. ഗുജറാത്തില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകരുടെ ഒരു പ്രതിനിധി സംഘം 21ന് ഉച്ചയ്ക്ക് 1.30നു ചീഫ് ഡി വൈ ചന്ദ്രചൂഡുമായി അദ്ദേഹത്തിന്റെ ചേംബറില്‍ കൂടിക്കാഴ്ച നടത്തും.

മലയാളിയായ ജസ്റ്റിസ് നിഖില്‍ കരിയേലിനെ സുപ്രീം കോടതിയുടെ കൊളീജിയം ശിപാര്‍ശയെത്തുടര്‍ന്നു പട്‌ന ഹൈക്കോടതിയിലേക്കാണു സ്ഥലം മാറ്റിയത്. ഇതിനെതിരെ വലിയ പ്രതിഷേധാണു ഗുജറാത്ത് ഹൈക്കോടതിയില്‍ ഉയര്‍ന്നത്.

അഭിഭാഷകര്‍ ഇന്നു കോടതികളില്‍നിന്നു വിട്ടുനിന്നു. ഹൈക്കോടതിയുടെ പരിസരത്ത് ഏതാനും അഭിഭാഷകര്‍ പ്രതിഷേധ പ്രകടനവും നടത്തി.

ജസ്റ്റിസ് നിഖില്‍ കരിയേലിനെ സ്ഥലം മാ്റ്റാനുള്ള ശിപാര്‍ശയില്‍ പ്രതിഷേധിച്ച് അംഗങ്ങള്‍ ഉടന്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുമെന്നു ഗുജറാത്ത് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ (ജി എച്ച ്എ എ) വ്യാഴാഴ്ച പ്രമേയം പാസാക്കിയിരുന്നു. ‘ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെ മരണം’ എന്നാണ് ബാര്‍ അംഗങ്ങള്‍ സ്ഥലം മാറ്റത്തെ വിശേഷിപ്പിച്ചത്.

സത്യസന്ധനായ ജഡ്ജിയുടെ സ്ഥലംമാറ്റം ശരിയായ അര്‍ഥത്തിലുള്ളതിനാല്‍ നീതിന്യായ വ്യവസ്ഥയുടെ നിയമവാഴ്ചയ്ക്കും സ്വാതന്ത്ര്യത്തിനുമെതിരായതിനാല്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Justice kariel transfer gujarat bar members cji meeting