ന്യൂഡൽഹി: തനിക്ക് യാത്രയയപ്പ് നൽകാനുളള​ സുപ്രീം കോടതി ബാർ അസോസിയേഷന്റെ ക്ഷണം സുപ്രീം കോടതിയിൽ നിന്നും വിരമിക്കുന്ന സീനിയർ ജഡ്ജി ജെ. ചെലമേശ്വർ നിരസിച്ചു. ജൂൺ​ 22 ന് വിരമിക്കുന്ന ചെലമേശ്വറിന് വേനലവധിക്ക് കോടതി അടയ്ക്കുന്ന മെയ് 19ന്റെ തലേദിവസമായ മെയ് പതിനെട്ടിന് യാത്ര അയപ്പ് നൽകാനായിരുന്നു ബാർ അസോസിയേഷന്റെ തീരുമാനം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടിനെതിരെ ചെലമേശ്വർ ഉൾപ്പടെയുളള മൂന്ന് സീനിയർ ജഡ്ജിമാർ പരസ്യമായി രംഗത്ത് എത്തിയിരുന്നു. നാലുപേരും ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തിയുളള ഇവരുടെ പ്രതികരണം ചെലമേശ്വർ ഉൾപ്പടെയുളള​വരെ വിവാദത്തിന്റെ കേന്ദ്രബിന്ദുവാക്കിയിരുന്നു. ഇന്ത്യയിലെ പരമോന്നത കോടതി നേരിടുന്ന പ്രശ്നങ്ങളുടെ നീണ്ട പട്ടിക അവർ ഉന്നയിച്ചു. മാത്രമല്ല, ഇത് ഇന്ത്യൻ ജനാധ്യപത്യത്തെ തകർക്കുന്നതലത്തിലേയ്ക്ക് പോകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ചെലമേശ്വറിനെ കണ്ട് യാത്ര അയപ്പിനായി ക്ഷണിച്ചുവെങ്കിലും അദ്ദേഹ അത് നിരസിച്ചുവെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് പറഞ്ഞതായി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.

മുൻപ് ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജിയായി പോകുന്ന കാലത്തും താൻ യാത്ര​ അയപ്പിൽ പങ്കെടുത്തിട്ടില്ലെന്ന് ചെലമേശ്വർ ബാർ അസോസിയേഷൻ ഭാരവാഹികളോട് വ്യക്തമാക്കിയതായും പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.

ബാർ അസോസിയേഷൻ​ അംഗങ്ങളെ സുപ്രീം കോടതിയിലെ ഏറ്റവും സീനിയറായ ജഡ്ജി അദ്ദേഹത്തിന്റെ വസതിയിൽവച്ചാണ് കണ്ടത്. അദ്ദേഹം യാത്ര അയപ്പിനുളള ക്ഷണം അദ്ദേഹം നിരസിച്ചു. അവധിക്കാലത്ത് വിരമിക്കുന്ന ജഡ്ജിമാർക്ക് അവസാന പ്രവൃത്തി ദിനത്തിൽ യാത്ര അയപ്പ് നൽകുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ് എന്ന് പറഞ്ഞ് അദ്ദേഹം ക്ഷണം നിരസിച്ചതായി ബാർ അസോസിയേഷൻ സെക്രട്ടറി വിക്രാന്ത് യാദവ് പറഞ്ഞു.

ഇന്ന് ജസ്റ്റിസ് ചെലമേശ്വർ ജുഡീഷ്യൽ പ്രവൃത്തികളുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയില്ല. ഇത് തുടർച്ചയായ മൂന്നാമത്തെ ബുധനാഴ്ചയാണ് ചെലമേശ്വർ എത്താതിരിക്കുന്നത്. ബുധനാഴ്ചകളിൽ “ഘർ കാ ഖാനാ” (ഏതെങ്കിലും ജഡ്ജി അവരുടെ സ്വന്തം നാട്ടിൽ നിന്നുളള ഭക്ഷണം ഉച്ച ഭക്ഷണമായി നൽകുന്നത്) എന്ന പരമ്പരാഗത ബുധനാഴ്ച ഉച്ചഭക്ഷണച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook